മാലി മുളക്​ വാങ്ങാനാളില്ല; കർഷകർ ദുരിതത്തിൽ

ചെറുതോണി: കഴിഞ്ഞ സീസണിൽ 150 രൂപവരെ വില ലഭിച്ചിരുന്ന മാലി മുളകിന് ആവശ്യക്കാരില്ല. ചെടിയിൽനിന്ന് മുളക് പഴുത്ത് നശിക്കുകയാണ്​. ഇത് ചെടിതന്നെ നശിക്കാനും ഇടയാക്കുന്നു. ഹൈറേഞ്ചിൽ ഏതാനും ടൗണുകളിൽ മാത്രമാണ് മാലി മുളകിന് ആവശ്യക്കാറുള്ളൂ. ലോക്​ഡൗണിൽ വ്യാപാരികൾ മാലി മുളക് വാങ്ങാതായി. മാലി മുളക് അമിതമായി മൂത്താൽപോലും ആരും വാങ്ങില്ല. സംസ്കരണം അറിയാത്തതും കാലവർഷം ആരംഭിച്ചതും മുളക്​ ഉണങ്ങി സൂക്ഷിക്കുന്നതിനും തടസ്സമാകുന്നു. ഒരിക്കൽ കൃഷി ചെയ്താൽ ഏതാനും വർഷത്തേക്ക് വിളവ് ലഭിക്കുമെന്നതിനാൽ ധാരാളം കർഷകർ മാലി മുളക് കൃഷി ചെയ്യുന്നുണ്ട്. സമയത്ത് വിളവെടുക്കാതെ വന്നാൽ ചെടിയും നശിക്കുമെന്നതിനാൽ കർഷകർ മുളക് പറിച്ചുകളയുകയാണിപ്പോൾ. മാലി മുളക് വ്യാപാര കേന്ദ്രങ്ങൾ തുറക്കാനും മുളക് ശേഖരിക്കാനും അടിയന്തര നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം. -------- ഫോട്ടോ : മരിയാപുരം കുതിരക്കല്ലിൽ ഈരൂരുക്കിൽ ജോബിയുടെ തോട്ടത്തിൽ പഴുത്തുനിൽക്കുന്ന മാലി മുളക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.