നെടുങ്കണ്ടം ടൗണിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം

നെടുങ്കണ്ടം: ടൗണിൽ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം വർധിച്ചു. ഞായറാഴ്ച രാത്രി ടൗണിലെ മൂന്ന്​ വ്യാപാര സ്ഥാപനങ്ങൾക്കുനേരെയായിരുന്നു ആക്രമണം. കിഴക്കേ കവലയിൽ പ്രവർത്തിക്കുന്ന ചായക്കടയുടെ മുൻവശത്തെ ചില്ലുകൾ അടിച്ച് തകർത്തു​. കിഴക്കേ കവലയിൽ പഞ്ചായത്ത് കംഫർട്ട് സ്​റ്റേഷനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പെട്ടിക്കടയുടെ കുറെ ഭാഗങ്ങളും തകർത്തു. പടിഞ്ഞാറെ കവലയിലെ ഒരു കടയും തകർക്കാൻ ശ്രമിച്ചു. കൂടാതെ, നിർമാണം നടക്കുന്ന ഹൈ ആൾട്ടിറ്റ്യൂഡ് സ്​റ്റേഡിയത്തിൽ അതിക്രമിച്ച് കയറി. തൊഴിലാളികൾ ബഹളം വെച്ചതോടെ അക്രമി കല്ലേറ് നടത്തി ഓടിമറഞ്ഞു. നെടുങ്കണ്ടം പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. TDL GLASS THAKARTHA NILAYIL നെടുങ്കണ്ടം കിഴക്കേകവലയിലെ ചായക്കടയുടെ ഗ്ലാസ്​ അടിച്ചു തകർത്തനിലയിൽ ​ഗ്രാമസഭ നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭാ യോഗം ബുധനാഴ്ച രാവിലെ 11നും 14ാം വാർഡ്​ ഗ്രാമസഭ ഉച്ച​ രണ്ടിനും നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.