തൊടുപുഴ സെൻട്രൽ ജുമാമസ്​ജിദിൽ മോഷണം

തൊടുപുഴ: ഇടുക്കി റോഡിലെ സെൻട്രൽ ജുമാമസ്ജിദിൽനിന്ന് പണം മോഷണംപോയതായി പരാതി. പള്ളിയിൽ സാധുജന സഹായ നിധി സമാഹരണത്തിനായുണ്ടായിരുന്ന ബക്കറ്റിൽനിന്ന് 5000രൂപ കവർന്നതായാണ് മസ്ജിദ് സെക്രട്ടറി ബാബു പി.സെയ്ദ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മാസ്‌ക് ധരിച്ച അപരിചിതൻ പള്ളിയിൽ പ്രവേശിക്കുന്നതും പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് എടുത്തുകൊണ്ടു പോകുന്നതി​ൻെറയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, മുഖം വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ 10ന്​ ശേഷം അപരിചിതനായ ഒരാളെ പള്ളിയിൽ കണ്ടതിനെ തുടർന്ന് ചിലർ ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇടുക്കി സ്വദേശിയാണെന്നും വീടുകളിൽ സാധനങ്ങൾ വിൽക്കുന്നയാളാണെന്നും മറുപടി നൽകി. പിന്നീട് നടത്തിയ പരിശോധനയിലാണ് പണം കാണാതായത്​ വ്യക്തമായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്‌.ഐ ബൈജു പി.ബാബു പറഞ്ഞു. സ്വകാര്യ ബസ്​ ഇടിച്ച്​ കാർ തകർന്നു തൊടുപുഴ: ആലക്കോട് നിയന്ത്രണവിട്ട സ്വകാര്യ ബസിടിച്ച്​ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാർ തകർന്നു. ബുധനാഴ്​ച വൈകീട്ട്​ നാഗാര്‍ജുനക്ക്​ സമീപമായിരുന്നു അപകടം. പൂമാലയില്‍നിന്ന് തൊടുപുഴക്ക്​ വരുകയായിരുന്ന ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആലക്കോട് കോളാപ്പിള്ളിയില്‍ പ്രജീഷ് മാത്യുവി​ൻെറ കാറില്‍ ഇടിക്കുകയായിരുന്നു. പ്രതിയുമായി തെളിവെടുപ്പ്​ നടത്തി തൊടുപുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന്​ 27 പവനും 50,000 രൂപയും തട്ടിയെടുത്ത കേസിൽ സ്വർണം ചാലക്കുടിയിലെ അഞ്ച് സ്വർണക്കടകളിൽനിന്ന്​ മുട്ടം പൊലീസ് കണ്ടെടുത്തു. കേസിലെ പ്രതി തൻസീറുമായി പൊലീസ് ബുധനാഴ്​ച നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെത്താനായത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.