ലോറി വളവില്‍ കുടുങ്ങി; ഒന്നര മണിക്കൂര്‍ ഗതാഗതം സ്​തംഭിച്ചു

മറയൂര്‍: ടോറസ് ലോറി മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ കോവില്‍ക്കടവ് പത്തടിപ്പാലത്തിന് സമീപം വളവിൽ കുടുങ്ങി ഒന്നര മണിക്കൂർ ഗതാഗതം സ്​തംഭിച്ചു. വളവ് തിരിയുന്നതിനിടെ വൈകീട്ട് 4.45നാണ് കുടുങ്ങിയത്. ലോറിയുടെ മുന്‍ഭാഗത്തെ വീലുകള്‍ വളവിന്​ താഴെ കൊക്കയുടെ തിട്ടയില്‍ തങ്ങിനിന്നു. വീലുകള്‍ തങ്ങിനിന്നതിനാല്‍ പിറകോട്ട് നീക്കാന്‍ കഴിയാതായി. ഇതോടെ ഇരുവശത്തെ വാഹനങ്ങള്‍ ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്കിലായി. പിന്നീട് ജീപ്പുകളില്‍ കയർ കെട്ടി ലോറി വലിച്ച്​ മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. TDL DANGER ZONE LORRY മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ കോവില്‍ക്കടവ് പത്തടിപ്പാലത്തില്‍ വളവില്‍ കുടുങ്ങിയ ടോറസ് ലോറി ദേശീയ യുവജനദിനത്തിൽ പ്രതിഷേധ ചായക്കടയുമായി കെ.എസ്​.യു തൊടുപുഴ: സ്വാമി വിവേകാനന്ദ​ൻെറ ജന്മദിനമായ ദേശീയ യുവജന ദിനത്തിൽ മോദി-പിണറായി സർക്കാറുകളുടെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെയും ദി​േനന പെരുകുന്ന തൊഴിലില്ലായ്മക്കെതിരെയും കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ചായക്കട നടത്തി. ഒരുവർഷത്തേക്ക് രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത നരേന്ദ്ര മോദിയും അഞ്ചുലക്ഷം തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത പിണറായി വിജയനും ഭരണഘടനസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും പി.എസ്.സിയുടെ വിശ്വാസ്യതയെപോലും തകർക്കുന്ന നടപടികൾക്ക് നേതൃത്വം കൊടുക്കുന്നതിലും പ്രതിഷേധിച്ചാണ് തൊടുപുഴയിൽ കെ.എസ്.യു പ്രതിഷേധ ചായക്കട നടത്തിയത്. ജില്ല പ്രസിഡൻറ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി, യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ എന്നിവർ മുഖ്യാതിഥിയായി. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനൂപ് ഇട്ടൻ, ജോബി സി. ജോയി, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു കെ. ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ ജാഫർഖാൻ മുഹമ്മദ്, കെ.എം. ഷാജഹാൻ, ജോൺസൺ വെള്ളാപ്പുഴ എന്നിവർ സംസാരിച്ചു. TDL KSU PRATHISHEDHA TEA SHOP കെ.എസ്.യു ജില്ല കമ്മിറ്റി നേതൃത്വത്തി​ലൊരുക്കിയ പ്രതിഷേധ ചായക്കട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.