പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിൽ 'മലയാളത്തിളക്കത്തിന്' തുടക്കം

ചെറുതോണി: സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി തല 'മലയാളത്തിളക്കം' പരിപാടിക്ക് തുടക്കമായി. മണിപ്പാറ എം.ജി എൽ.സിയിൽ പരിപാടിയുടെ ഉദ്ഘാടനം എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫിസർ മൈക്കിൾ സെബാസ്​റ്റ്യൻ നിർവഹിച്ചു. അറക്കുളം ബി.പി.സി മുരുകൻ വി. അയത്തിൽ അധ്യക്ഷതവഹിച്ചു. റിസോഴ്സ് പേഴ്സൺ എസ്.ആർ. സുരേഷ്കുമാർ, അധ്യാപിക ലിസി ജോസ് എന്നിവർ സംസാരിച്ചു. സമഗ്രശിക്ഷ കേരളം തുടക്കംകുറിച്ചിട്ടുള്ള പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് മലയാളത്തിളക്കം പരിശീലനം നൽകുന്നത്. മാതൃഭാഷാ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനായി ഈ പരിപാടിയോടൊപ്പം ടാലൻറ് ലാബ് പ്രവർത്തനങ്ങൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയും പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിൽ നടക്കുന്നു. TDL MGLC MANIPPARA മണിപ്പാറ എം.ജി എൽ.സിയിൽ സമഗ്രശിക്ഷ അറക്കുളം ബി.ആർ.സിതല മലയാളത്തിളക്കം പരിശീലത്തിൽ റിസോഴ്സ് പേഴ്സൻ എസ്.ആർ. സുരേഷ്കുമാർ ക്ലാസ്​ നയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.