ആദ്യപരിഗണന ജില്ലയിലെ ഭൂപ്രശ്​നങ്ങൾ പരിഹരിക്കാൻ -രമേശ് ചെന്നിത്തല

മറയൂര്‍: യു.ഡി.എഫ്​ ഭരണത്തിലേറിയാല്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വാക്ക് നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലയിലെ പര്യടന പരിപാടി മറയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപതിവ് ചട്ടം മാറ്റം വരുത്താമെന്ന് വാഗ്​ദാനം നല്‍കി ഭരണത്തിലേറിയ സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിട്ടിട്ടും ഒന്നും ചെയ്തില്ല. വന്യമൃഗശല്യത്തിന് അറുതിയില്ല. കഴിഞ്ഞ ബജറ്റിൽ ഇടുക്കിക്ക് പ്രഖ്യാപിച്ച 5000 കോടിയുടെ സ്​പെഷൽ പാക്കേജ് സർക്കാർ അട്ടിമറിച്ചു. കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുമെന്ന വാഗ്​ദാനത്തിലും വെള്ളംചേർത്തു. കാർഷിക വിളകൾക്ക് വിലയില്ല. കേന്ദ്രവും കേരളവും കർഷക​േദ്രാഹ നടപടിയാണ് തുടരുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹിംകുട്ടി കല്ലാര്‍, കെ.പി.സി.സി സെക്രട്ടറി തോമസ് രാജന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ്​ ഇ.എം. അഗസ്തി, ബ്ലോക്ക് പ്രസിഡൻറ്​ ഡി. കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. മുനിയാണ്ടി, മണ്ഡലം പ്രസിഡൻറ്​ ആന്‍സി ആൻറണി എന്നിവര്‍ സംസാരിച്ചു. ജില്ലയിൽ പ്രതിപക്ഷ നേതാവി​ൻെറ പര്യടനം മൂന്നാർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ചൂടുപിടിച്ചതോടെ യു.ഡി.എഫിനായി വോട്ട് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി. വിവാദങ്ങൾക്കും ആരോപണങ്ങൾക്കും നടുവിൽനിന്ന് ഭരണ, പ്രതിപക്ഷ മുന്നണികൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കടുത്ത മത്സരത്തിന് കളമൊരുങ്ങിയ ഇടുക്കിയിൽ പ്രചാരണ പ്രവർത്തനം സജീവമാണ്. യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന് ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ വിവിധ മേഖലകളിൽ പര്യടനം നടത്തി വോട്ട് അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിനെതിരെ ഉള്ള ജനവിധിയായിരിക്കുമെന്ന് രമേശ് ചെന്നിത്തല മൂന്നാറിൽ പറഞ്ഞു. മറയൂർ, മൂന്നാർ, മാട്ടുപ്പെട്ടി, രാജാക്കാട് അടക്കമുള്ള ജില്ലയുടെ വിവിധ മേഖലകളിലാണ് രമേശ് ചെന്നിത്തല യു.ഡി.എഫ് നേതാക്കൾക്കൊപ്പം പര്യടനം നടത്തിയത്. TDL RAMESH CHENNITHALA MRYR പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയില്‍ നടത്തുന്ന പര്യടന പരിപാടി ഉദ്ഘാടനം ചെയ്യാൻ മറയൂരില്‍ എത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.