അടിമാലി: യു.ഡി.എഫിന് മഹാഭൂരിപക്ഷമുണ്ടാകുകയും ദുർബല പ്രതിപക്ഷവുമായിരുന്നിട്ടും മൂന്നുതവണ പ്രസിഡൻറിനെ മാറ്റേണ്ടിവന്ന പഞ്ചായത്താണ് കൊന്നത്തടി. 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 15, എൽ.ഡി.എഫ് നാല് എന്നായിരുന്നു കക്ഷിനില. ഇതിൽ കോൺഗ്രസ് ഒമ്പത്, കേരള കോൺഗ്രസ് ആറ് കക്ഷിനിലയോടെ കോൺഗ്രസ് നേതൃത്വത്തിലെ ഭരണസമിതി അധികാരത്തിലെത്തി. കോൺഗ്രസിലെ ചില അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുന്ന സ്ഥിതിപോലും ഉണ്ടായി. കോൺഗ്രസ് -കേരള കോൺഗ്രസ് തർക്കമാണ് പ്രശ്നമായത്. ഒടുവിൽ ഇരുപാർട്ടികളും ധാരണയുണ്ടാക്കി യു.ഡി.എഫ് സംവിധാനത്തിൽ തന്നെ പ്രസിഡൻറ് വന്നതോടെയാണ് പ്രശ്നം തീർന്നത്. ഇക്കുറി ജനവിധി തേടുന്നത് ഇവർ: ഒന്ന് പൊന്മുടി: ആനീസ് (യു.ഡി.എഫ്), ജയ്മോൾ ജോസഫ് (എൽ.ഡി.എഫ്), മേഴ്സി ജോസ് (സ്വത.) രണ്ട് മരക്കാനം: എൻ.എം. ജോസ് (കൈ), ശങ്കരൻ കൃഷ്ണൻ (ചെണ്ട), അനീഷ് (എൽ.ഡി.എഫ്), അജിത് കുമാർ (സ്വത.), ഫ്രാൻസിസ് (സ്വത.) മൂന്ന് കൊമ്പോടിഞ്ഞാൽ:ഏലിയാമ്മ മത്തായി (യു.ഡി.എഫ്), സി.കെ. ആനീസ് (എൽ.ഡി.എഫ് സ്വത.), ബിന്ദു സാൻറി (സ്വത.). നാല് മുനിയറ നോർത്ത്: ശാലിനി അജി (യു.ഡി.എഫ്), അച്ചാമ്മ ജോയി (എൽ.ഡി.എഫ്), സാറാമ്മ (സ്വത.). അഞ്ച് മുനിയറ സൗത്ത്: സിന്ധു തോമസ് (യു.ഡി.എഫ്), രമ്യ റനീഷ് (എൽ.ഡി.എഫ്), മിനി (എൻ.ഡി.എ). ആറ് മുള്ളരികുടി: മോഹനൻ നായർ (യു.ഡി.എഫ്), എം.എ. ഷുജു (സ്വത.), അനിൽകുമാർ (എൻ.ഡി.എ), ജോബി ജോസഫ് (സ്വത.). ഏഴ് പെരിഞ്ചാംകുട്ടി: റെജിമോൻ (യു.ഡി.എഫ്), ഫ്രാൻസിസ് (എൽ.ഡി.എഫ്). എട്ട് പണിക്കൻകുടി: സാലി കുര്യൻ (യു.ഡി.എഫ്), ഷിനി (എൽ.ഡി.എഫ്), ഷാലി മനോജ് (എൻ.ഡി.എ). ഒമ്പത് ഇരുമലകപ്പ്: റാണി പോൾസൺ (യു.ഡി.എഫ്), ലൗലി എൽ.ഡി.എഫ്). 10 പാറത്തോട്: എൽസി വർഗീസ് (യു.ഡി.എഫ്), വത്സ ലഷ്മൺ (സ്വത.), സാലി കുര്യൻ (സ്വത.). 11 കമ്പിളികണ്ടം: ജയ വിജയൻ (യു.ഡി.എഫ്), സുമംഗല വിജയൻ (എൽ.ഡി.എഫ്). 12 ചിന്നാർ: ബിനു സുബ്രഹ്മണ്യൻ (യു.ഡി.എഫ്), ടി.കെ. കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്), രവി കുഞ്ഞ് (എൻ.ഡി.എ). 13 മങ്കുവ: ജോബി അഗസ്റ്റ്യൻ (യു.ഡി.എഫ്), ജയിംസ് തോമസ് (എൽ.ഡി.എഫ്), സിജു (എൻ.ഡി.എ), അനീഷ് (സ്വത.), സിബി (സ്വത.). 14 പനംകുട്ടി: മാത്യു ആഗസ്തി (യു.ഡി.എഫ്), ടി.പി. മൽക്ക (എൽ.ഡി.എഫ്), പൗലോസ് (എൻ.ഡി.എ), മൈക്കിൾ (സ്വത.). 15 മുക്കുടം: ശശി തലച്ചിറ (യു.ഡി.എഫ്), പി.കെ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്), സോബി (എൻ.ഡി.എ). 16 മുതിരപ്പുഴ: അമ്പിളി (യു.ഡി.എഫ്), സിത്താര (എൽ.ഡി.എഫ്), സ്വപ്ന (എൻ.ഡി.എ). 17 കൊന്നത്തടി സൗത്ത്: ജനാർദനൻ പാനിപ്ര (യു.ഡി.എഫ്), സി.കെ. ജയൻ (എൽ.ഡി.എഫ്), മനോജ് (സ്വത.). 18 കൊന്നത്തടി നോർത്ത്: വിക്ടോറിയ (യു.ഡി.എഫ്), മേരി ജോൺ (എൽ.ഡി.എഫ്). 19 വിമലസിറ്റി: ജെസി സിബി (യു.ഡി.എഫ്), വി.എ. സബീന (എൽ.ഡി.എഫ്). കൊന്നത്തടിയിൽ മത്സരരംഗത്ത് മുൻ പഞ്ചാ. പ്രസിഡൻറുമാർ ആറ് അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ ജനവിധി തേടുന്നത് ആറ് മുൻ പ്രസിഡൻറുമാർ. ഇതിൽ ഒരാൾ ബ്ലോക്ക് പഞ്ചായത്തിലേക്കും മറ്റുള്ളവർ ഗ്രാമപഞ്ചായത്ത് വാർഡിലേക്കുമാണ്. സി.കെ. പ്രസാദാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. മോഹനൻ നായർ, എൻ.എം. ജോസഫ്, ടി.പി. മൽക്ക, ജയ വിജയൻ, മേഴ്സി ജോസ് എന്നിവരാണ് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ഇവരെല്ലാം രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരാണ്. കൂടുതൽ കാലം ജനപ്രതിനിധിയായത് സി.കെ. പ്രസാദാണ്. കേരള കോൺഗ്രസ് ജോസ്-ജോസഫ് വിഭാഗം കൊന്നത്തടിയിൽ മൂന്ന് വാർഡുകളിൽ നേർക്കുനേർ മത്സരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.