Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൊന്നത്തടി...

കൊന്നത്തടി പഞ്ചായത്ത്​

text_fields
bookmark_border
അടിമാലി: യു.ഡി.എഫിന്​ മഹാഭൂരിപക്ഷമുണ്ടാകുകയും ദുർബല പ്രതിപക്ഷവുമായിരുന്നിട്ടും മൂന്നുതവണ പ്രസിഡൻറിനെ മാറ്റേണ്ടിവന്ന പഞ്ചായത്താണ് കൊന്നത്തടി. 19 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് 15, എൽ.ഡി.എഫ് നാല്​ എന്നായിരുന്നു കക്ഷിനില. ഇതിൽ കോൺഗ്രസ്​ ഒമ്പത്​, കേരള കോൺഗ്രസ്​ ആറ്​ കക്ഷിനിലയോടെ കോൺഗ്രസ്​ നേതൃത്വത്തിലെ ഭരണസമിതി അധികാരത്തിലെത്തി. കോൺഗ്രസിലെ ചില അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുന്ന സ്ഥിതിപോലും ഉണ്ടായി. കോൺഗ്രസ് ​-കേരള കോൺഗ്രസ് തർക്കമാണ്​ പ്രശ്​നമായത്​. ഒടുവിൽ ഇരുപാർട്ടികളും ധാരണയുണ്ടാക്കി യു.ഡി.എഫ് സംവിധാനത്തിൽ തന്നെ പ്രസിഡൻറ്​ വന്നതോടെയാണ്​ പ്രശ്​നം തീർന്നത്​. ഇക്കുറി ജനവിധി തേടുന്നത് ഇവർ: ഒന്ന് പൊന്മുടി: ആനീസ്​ (യു.ഡി.എഫ്), ജയ്മോൾ ജോസഫ് (എൽ.ഡി.എഫ്), മേഴ്സി ജോസ്​ (സ്വത.) രണ്ട് മരക്കാനം: എൻ.എം. ജോസ്​ (കൈ), ശങ്കരൻ കൃഷ്ണൻ (ചെണ്ട), അനീഷ് (എൽ.ഡി.എഫ്), അജിത് കുമാർ (സ്വത.), ഫ്രാൻസിസ്​ (സ്വത.) മൂന്ന് കൊമ്പോടിഞ്ഞാൽ:ഏലിയാമ്മ മത്തായി (യു.ഡി.എഫ്), സി.കെ. ആനീസ്​ (എൽ.ഡി.എഫ് സ്വത.), ബിന്ദു സാൻറി (സ്വത.). നാല് മുനിയറ നോർത്ത്: ശാലിനി അജി (യു.ഡി.എഫ്), അച്ചാമ്മ ജോയി (എൽ.ഡി.എഫ്), സാറാമ്മ (സ്വത.). അഞ്ച് മുനിയറ സൗത്ത്: സിന്ധു തോമസ്​ (യു.ഡി.എഫ്), രമ്യ റനീഷ് (എൽ.ഡി.എഫ്), മിനി (എൻ.ഡി.എ). ആറ് മുള്ളരികുടി: മോഹനൻ നായർ (യു.ഡി.എഫ്), എം.എ. ഷുജു (സ്വത.), അനിൽകുമാർ (എൻ.ഡി.എ), ജോബി ജോസഫ് (സ്വത.). ഏഴ് പെരിഞ്ചാംകുട്ടി: റെജിമോൻ (യു.ഡി.എഫ്), ഫ്രാൻസിസ്​ (എൽ.ഡി.എഫ്). എട്ട് പണിക്കൻകുടി: സാലി കുര്യൻ (യു.ഡി.എഫ്), ഷിനി (എൽ.ഡി.എഫ്), ഷാലി മനോജ് (എൻ.ഡി.എ). ഒമ്പത് ഇരുമലകപ്പ്: റാണി പോൾസൺ (യു.ഡി.എഫ്), ലൗലി എൽ.ഡി.എഫ്). 10 പാറത്തോട്: എൽസി വർഗീസ്​ (യു.ഡി.എഫ്), വത്സ ലഷ്മൺ (സ്വത.), സാലി കുര്യൻ (സ്വത.). 11 കമ്പിളികണ്ടം: ജയ വിജയൻ (യു.ഡി.എഫ്), സുമംഗല വിജയൻ (എൽ.ഡി.എഫ്). 12 ചിന്നാർ: ബിനു സുബ്രഹ്​മണ്യൻ (യു.ഡി.എഫ്), ടി.കെ. കൃഷ്ണൻകുട്ടി (എൽ.ഡി.എഫ്), രവി കുഞ്ഞ് (എൻ.ഡി.എ). 13 മങ്കുവ: ജോബി അഗസ്​റ്റ്യൻ (യു.ഡി.എഫ്), ജയിംസ്​ തോമസ്​ (എൽ.ഡി.എഫ്), സിജു (എൻ.ഡി.എ), അനീഷ് (സ്വത.), സിബി (സ്വത.). 14 പനംകുട്ടി: മാത്യു ആഗസ്​തി (യു.ഡി.എഫ്), ടി.പി. മൽക്ക (എൽ.ഡി.എഫ്), പൗലോസ്​ (എൻ.ഡി.എ), മൈക്കിൾ (സ്വത.). 15 മുക്കുടം: ശശി തലച്ചിറ (യു.ഡി.എഫ്), പി.കെ. ഉണ്ണികൃഷ്ണൻ (എൽ.ഡി.എഫ്), സോബി (എൻ.ഡി.എ). 16 മുതിരപ്പുഴ: അമ്പിളി (യു.ഡി.എഫ്), സിത്താര (എൽ.ഡി.എഫ്), സ്വപ്ന (എൻ.ഡി.എ). 17 കൊന്നത്തടി സൗത്ത്: ജനാർദനൻ പാനിപ്ര (യു.ഡി.എഫ്), സി.കെ. ജയൻ (എൽ.ഡി.എഫ്), മനോജ് (സ്വത.). 18 കൊന്നത്തടി നോർത്ത്: വിക്ടോറിയ (യു.ഡി.എഫ്), മേരി ജോൺ (എൽ.ഡി.എഫ്). 19 വിമലസിറ്റി: ജെസി സിബി (യു.ഡി.എഫ്), വി.എ. സബീന (എൽ.ഡി.എഫ്). കൊന്നത്തടിയിൽ മത്സരരംഗത്ത്​ മുൻ പഞ്ചാ. പ്രസിഡൻറുമാർ ആറ്​ അടിമാലി: കൊന്നത്തടി പഞ്ചായത്തിൽ ജനവിധി തേടുന്നത് ആറ്​ മുൻ പ്രസിഡൻറുമാർ. ഇതിൽ ഒരാൾ ബ്ലോക്ക് പഞ്ചായത്തിലേക്കും മറ്റുള്ളവർ ഗ്രാമപഞ്ചായത്ത്​ വാർഡിലേക്കുമാണ്​. സി.കെ. പ്രസാദാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. മോഹനൻ നായർ, എൻ.എം. ജോസഫ്, ടി.പി. മൽക്ക, ജയ വിജയൻ, മേഴ്സി ജോസ്​ എന്നിവരാണ് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ഇവരെല്ലാം രണ്ട് തവണയിൽ കൂടുതൽ ജനപ്രതിനിധികളായവരാണ്. കൂടുതൽ കാലം ജനപ്രതിനിധിയായത് സി.കെ. പ്രസാദാണ്. കേരള കോൺഗ്രസ്​ ജോസ്​-ജോസഫ് വിഭാഗം കൊന്നത്തടിയിൽ മൂന്ന് വാർഡുകളിൽ നേർക്കുനേർ മത്സരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story