രമേശ് ചെന്നിത്തല ഇന്ന് ഇടുക്കിയിൽ

തൊടുപുഴ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്​ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്​ച രാവിലെ ഒൻപതിന്​ മറയൂർ, 10-ന് വാഗുവരൈ, 10.30-ന് മൂന്നാർ, 11-ന് മാട്ടുപ്പെട്ടി, ഉച്ചക്ക് 12.30-ന് അടിമാലി, ഉച്ചകഴിഞ്ഞ് 2-ന് രാജാക്കാട്, 3-ന് നെടുങ്കണ്ടം, 3.30-ന് ഇരട്ടയാർ, 4-ന് കട്ടപ്പന, 4.45-ന് ചേറ്റുകുഴി, 5.15-ന് കുമളി, 6-ന് പാമ്പനാർ എന്നീ ക്രമത്തിൽ കുടുംബ യോഗങ്ങളിൽ പ​ങ്കെടുക്കും. നേതാക്കളും പ്രവർത്തകരും കോവിഡ് േപ്രാട്ടോക്കോൾ കർശനമായി പാലിച്ച്​ മാത്രം കുടുംബയോഗങ്ങളിൽ പ​ങ്കെടുക്കണമെന്ന്​ യു. ഡി. എഫ് ജില്ല ചെയർമാൻ അഡ്വ. എസ്​ അശോകനും കൺവീനർ പ്രഫ. എം. ജെ. ജേക്കബ്ബും അഭ്യർഥിച്ചു. കോൺഗ്രസ്​ നേതാവ്​ ബി.ജെ.പിയിൽ ചേർന്നു കട്ടപ്പന: കോൺഗ്രസിൽനിന്ന് രാജി​െവച്ച്​ ബി.ജെ.പിയിൽ ചേർന്നതായി ഇടുക്കി ഡി.സി.സി മുൻ അംഗവും കോൺഗ്രസ്‌ കൾചറൽ വിങ്​ ജില്ല പ്രസിഡൻറുമായിരുന്ന തങ്കച്ചൻ ജോസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.