പോരാട്ടം ഗുരുവും ശിഷ്യനും തമ്മിൽ

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് കൂമ്പൻപാറയിൽ മത്സരിക്കുന്നത് ഗുരുവും ശിഷ്യനും തമ്മിൽ. എസ്​.സി ജനറൽ സംവരണ വാർഡായ ഇവിടെ റിട്ട. പ്രിൻസിപ്പൽ കെ.കെ. രാജുവും ശിഷ്യൻ എം.എസ്​. അജയ്്​യും (24) തമ്മിലാണ്​ മത്സരം. വെള്ളത്തൂവൽ ഗവ. ഹയർ സെക്കൻഡറി സ്​കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു രാജു. ഇതേ സ്​കൂളിൽ വിദ്യാർഥിയായിരുന്നു അജയ്. ക്ലാസിൽ മിടുക്കനായ അജയ് തെരഞ്ഞെടുപ്പിൽ എതിരാളിയായി മത്സരരംഗത്തെത്തിയത് യാദൃശ്ചികമെങ്കിലും മത്സരത്തിൻെറ സ്​പിരിറ്റ് ചോർത്താതെയാണ് ഗുരുവും ശിഷ്യനും വാർഡിൽ സജീവമായിരിക്കുന്നത്. ഗുരുവും ശിഷ്യനുമായതിനാലാകാം പരസ്​പരം മോശമായ ഒരു ആരോപണങ്ങൾക്കും ഇരുവരും തയാറല്ല. പ്രവർത്തകർ ആരോപണ-പ്രത്യാരോപണം ഉയർത്തിയാൽ വിലക്കുന്ന ഇരുവരും ആരോഗ്യപരമായ വിമർശനം മാത്രം നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമാകുന്നത്. 32 വർഷത്തെ അധ്യാപക ജീവിതത്തിലെ അനുഭവ സമ്പത്തുമായിട്ടാണ് രാജുസാറി​​ൻെറ പ്രചാരണം. എൽ.ഡി.എഫ് സ്ഥാനാർഥിയാണ്. യുവത്വത്തിൻെറ പ്രതീകമായി കാണുന്ന അജയ് യു.ഡി.എഫ് സ്​ഥാനാർഥിയും കെ.എസ്​.യു മണ്ഡലം ഭാരവാഹി, യൂത്ത് കോൺഗ്രസ്​ പ്രവർത്തകൻ എന്നീ നിലകളിൽ സജീവം. ഇരുവരും സമീപവാസികളെന്ന പ്ര​േത്യകതയും ഉണ്ട്. TDL KK RAJU കെ.കെ. രാജു എൽ.ഡി.എഫ് TDL MS AJAY എം.എസ്​. അജയ് യു.ഡി.എഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.