തെരഞ്ഞെടുപ്പി​െൻറ മറവില്‍ മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ തകൃതി

തെരഞ്ഞെടുപ്പി​ൻെറ മറവില്‍ മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ തകൃതി മൂന്നാര്‍: തെരഞ്ഞെടുപ്പി​ൻെറ മറവില്‍ മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമായി. മൂന്നാര്‍ കോളനി, പഴയമൂന്നാര്‍, ഇക്കാനഗര്‍ മേഖലകളിലാണ് നിര്‍മാണങ്ങള്‍ ഏറെയും. കെ.എസ്.ഇ.ബിയുടെ ഭൂമി കൈയേറിയും പുഴയോരങ്ങളിലെ ദൂരപരിധി ലംഘിച്ചുമാണ് പല നിര്‍മാണങ്ങളും. ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ്​ ഭൂമി ​ൈകയേറ്റക്കാർ സജീവമായത്​. റവന്യൂ വകുപ്പ് സ്​റ്റോപ് മെമ്മോ നല്‍കിയ പല കെട്ടിടങ്ങളുടെയും പണി അവസാനഘട്ടത്തിലാണ്. വട്ടവടയിൽ ഗ്രാൻറീസ് മരങ്ങള്‍ മുറിച്ചുതുടങ്ങി; ഗ്രാമവാസികള്‍ പ്രതീക്ഷയില്‍ മറയൂര്‍: സ്വന്തം ഭൂമിയിലെ ഗ്രാൻറീസ് മരങ്ങള്‍ മുറിച്ച് വില്‍ക്കുന്നതിനായി കര്‍ഷകര്‍ക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ ഉത്തരവ്​ പ്രതിസന്ധികള്‍ക്ക് ആശ്വാസമായി. വട്ടവടയില്‍നിന്ന്​ ഗ്രാൻറീസ് മരങ്ങള്‍ മുറിച്ചുകയറ്റൽ ആരംഭിച്ചതോടെ തൊഴില്‍ മേഖലയും സജീവമായി. കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാമ്പത്തിക മേഖലക്കും ഉണര്‍വായി. 2015 ഡിസംബറിലാണ് കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ഗ്രാൻറീസ് ഉള്‍പ്പെ​െട മരങ്ങള്‍ മുറിക്കുന്നതിന് സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയത്. ജീവിതത്തിലെ നിര്‍ണായകമായ വിവാഹം, ചികിത്സ, വീട് നിര്‍മാണം എന്നിവ മുന്നില്‍കണ്ട് നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം കാരണം കര്‍ഷകര്‍ പ്രതിസന്ധിയിലായപ്പോള്‍ ഏറെ വലഞ്ഞത് വട്ടവട കാന്തല്ലൂര്‍ മേഖലയിലെ ഗ്രാൻറീസ് കര്‍ഷകരും ഇതിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടുനയിച്ച പാവപ്പെട്ട ഗ്രാമീണരായിരുന്നു. ചിത്രം. TDL grandees maram വട്ടവടയില്‍ ഗ്രാൻറീസ് മരങ്ങള്‍ മുറിച്ചുകയറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.