കെ.ടി. ജലീലി​െൻറ രാജി: കെ.എസ്​.യു കമീഷണർ ഓഫിസ്​ മാർച്ചിൽ സംഘർഷം

കെ.ടി. ജലീലി​ൻെറ രാജി: കെ.എസ്​.യു കമീഷണർ ഓഫിസ്​ മാർച്ചിൽ സംഘർഷം കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി കമീഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബുധനാഴ്​ച ഉച്ചക്ക്​ പന്ത്ര​േണ്ടാടെയാണ്​ സംഭവം. പൊലീസ്​ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോയില്ല. തുടർന്ന്​ പൊലീസ്​ ലാത്തിവീശി. പ്രവർത്തകരിൽ ചിലരെ കസ്​റ്റഡിൽ എടുത്തു. മുക്കാൽ മണിക്കൂർ നേരം സംഘർഷം നീണ്ടു. പരിക്കേറ്റ സംസ്ഥാന ഭാരവാഹികളായ എ.എ. അജ്മൽ, പി.എച്ച്‌. അസ്‌ലം, ജില്ല ഭാരവാഹികളായ എസ്. ഭാഗ്യനാഥ്, ഷാരോൺ പനക്കൽ, ആനന്ദ് കെ. ഉദയൻ, കെ.എം. അനസ്, റംഷാദ് റഫീഖ്, ബ്ലോക്ക്‌ ഭാരവാഹികളായ അസ്‌ലം മജീദ്, അൽ അമീൻ അഷ്‌റഫ്‌, ബേസിൽ പറകുടി, നോയൽ ജോസ് എന്നിവരെ കടവന്ത്ര ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തുനിന്ന് തുടങ്ങിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ മുത്തലിബ് ഉദ്​ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ അലോഷ്യസ് സേവ്യർ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, ലി​േൻറാ പി. ആൻറു, നൗഫൽ കൈനിറ്റിക്കര, കെ.എസ്.യു ബ്ലോക്ക്‌ പ്രസിഡൻറുമാരായ എൽദോ ചാക്കോ, ജിഷ്‌ണു ശിവൻ, കെ.വി. വർഗീസ്, അമർ മിഷ്ൽ, രഞ്ജു പുതിയേടത്ത്​, ജോവിൻ ജോസ്, ജെറിൻ ജേക്കബ്, അജാസ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.