കോൺഗ്രസ്​ സത്യഗ്രഹം ഇന്ന്​

നെടുങ്കണ്ടം: ത്രിതലപഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിലെ വിവിധ പഞ്ചായത്ത് ഒാഫിസുകൾക്ക്​ മുന്നിലും സർക്കാർ ഒാഫിസിന്​ മുന്നിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും പാർലമൻെററി പാർട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ സത്യഗ്രഹസമരം നടത്തുമെന്ന് ഡി.സി.സി അറിയിച്ചു. ജില്ലതല ഉദ്ഘാടനം കട്ടപ്പന സബ് ട്രഷറിക്ക്​ മുന്നിൽ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.