നെൽവയലുകൾക്ക് റോയൽറ്റി കർഷകരെ അപമാനിക്കാനെന്ന്​ പൊക്കാളി സംരക്ഷണ സമിതി

കൊച്ചി: കർഷകരെയും നെൽകൃഷിയെയും സംരക്ഷിക്കാൻ സർക്കാർ അവതരിപ്പിച്ച ''റോയൽറ്റി'' പദ്ധതി കർഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് പൊക്കാളി സംരക്ഷണ സമിതി. പൊക്കാളി നിലങ്ങളിൽ സർക്കാറി​ൻെറ പ്രഖ്യാപിത നയമായ ഒരു നെല്ലും, ഒരു മീനും ഈ വർഷവും അട്ടിമറിക്കാനായി മത്സ്യലോബിക്ക് വേണ്ടി ഒളിസേവ നടത്തി നെൽകൃഷി അസാധ്യമാക്കിയത് ഇതേ ഭരണസംവിധാനമാണ്. ജില്ലയുടെ ചാർജ് വഹിക്കുന്ന കൃഷിമന്ത്രിയോട് രേഖാമൂലം അഭ്യർഥിച്ചിട്ടും ചെല്ലാനത്ത് ഇറക്കിയ മുഴുവൻ കൃഷിയും മത്സ്യലോബിയുടെ താൽപര്യാർഥം നശിപ്പിക്കപ്പെ​ട്ടെന്നും സമിതി കുറ്റപ്പെടുത്തി. ചെല്ലാനത്തെ 12 പാടശേഖരങ്ങളിലെ 600 ഹെക്ടർ നെൽവയലുകളിൽ ഈ വർഷം ഒരു സൻെറിൽ പോലും നെൽകൃഷിയില്ല. കർഷകരെ സർക്കാർ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ പൊക്കാളി നിലങ്ങളിലെ നെൽകൃഷിക്ക് മതിയായ സംരക്ഷണം നൽകണം. കൃഷിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉൽപന്നത്തിന് ന്യായമായ വിലയുമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരുക്കേണ്ടതെന്ന് പൊക്കാളി സമിതിക്കുവേണ്ടി പ്രഫ. കെ. അരവിന്ദാക്ഷൻ, ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡോ. രോഹിണി, നെൽകർഷകരായ മഞ്ചാടിപ്പറമ്പിൽ ചാന്തു, ഫ്രാൻസിസ്​ കളത്തുങ്കൽ, ഫിലോമിന ബേബി ജോസഫ് തുടങ്ങിയവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.