ഏലം വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും -എം.പി

കുമളി: കോവിഡ് ജാഗ്രതയുടെ പേരിൽ ജില്ലയിലെ ഏലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. കുമളി വ്യാപാരഭവനിൽ ഏലം വ്യാപാരികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽനിന്നുള്ള വ്യാപാരികൾക്കും കർഷകർക്കും കേരളത്തിൽ നിയന്ത്രണങ്ങളില്ലാതെ എത്താനും ഏലം വ്യാപാരത്തിലും കൃഷിയിലും പങ്കെടുക്കാനും കഴിയുമ്പോൾ കേരളത്തിലെ വ്യാപാരികൾ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ മാറ്റിനിർത്തപ്പെടുകയാണെന്ന് പരാതി ഉയർന്നിരുന്നു. കേരളത്തിലെ വ്യാപാരികൾ തമിഴ്നാട്ടിലെ ഏലം ലേലകേന്ദ്രത്തിൽ പോയി മടങ്ങിയെത്തിയാൽ 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന നിബന്ധന ജില്ലയിലെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയായിരുന്നു. സാഹചര്യം മുതലെടുത്ത് തമിഴ്നാട്ടിലെ വ്യാപാരികൾ ഏലം വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ഈ ഘട്ടത്തിലാണ് ഏലം വ്യാപാരികൾ എം.പിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രശ്നത്തിൽ കേന്ദ്ര-കേരള സർക്കാറുകളുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം.പി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.