തൊടുപുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ തുറക്കാൻ ഒക്ടോബര്‍ ആദ്യവാരം തൊടുപുഴയില്‍ സര്‍വമത പ്രാർഥനയും പ്രതിഷേധസമ്മേളനവും സംഘടിപ്പിക്കുമെന്ന് പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് അറിയിച്ചു. കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡിൻെറ നിർമാണം തുടങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഏകദേശം പണികള്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ടര വര്‍ഷവും. എന്നാല്‍, അവസാന മിനുക്കുപണികള്‍ നടത്താനും ഡിപ്പോ തുറക്കാനും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തയാറാകുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ക്ക് സദ്ബുദ്ധി ഉദിക്കാനാണ് ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. നിലവിൽ ഡിപ്പോ പ്രവര്‍ത്തിക്കുന്ന ലോറി സ്റ്റാൻഡിൽ മഴയിൽ ചളി നിറയും. വെയിലായാല്‍ പൊടിയും കാറ്റും. യാത്രക്കാർക്കും ജീവനക്കാർക്കും ഇരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വനിത െടെലറിങ് സംരഭക ഗ്രൂപ് പ്രവർത്തനം തുടങ്ങി കുരുതിക്കളം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വനിത ഘടകപദ്ധതിയിൽ അംഗീകാരം ലഭിച്ച കുരുതിക്കളം ബട്ടർഫ്ലൈസ് െടെലറിങ് സൻെറർ പ്രവർത്തനം തുടങ്ങി. രണ്ടുലക്ഷം രൂപ വരെ പ്രവർത്തന മൂലധനം നൽകി അഞ്ച് അംഗ വനിത ഗ്രൂപ്പുകളെയാണ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തെരഞ്ഞെടുത്തത്. െടെലറിങ് സൻെറർ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാർട്ടിൽ മാത്യു നിർവഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം എം. മോനിച്ചൻ അധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടെസി മോൾ മാത്യു, സുധ ജോണി, പ്രസിഡൻറ് മിനി മോഹനൻ, സെക്രട്ടറി ഷാൻറി ജിമ്മി, നവദർശന ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.എ. സിജു, സിജി ജോജി മറ്റത്തിനാനി, മഞ്ജു ഷൈമോൻ, ബിൻസി ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.