Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

കെ.എസ്.ആര്‍.ടി.സി.ഡിപ്പോ തുറക്കാന്‍ സര്‍വമത പ്രാർഥന

text_fields
bookmark_border
തൊടുപുഴ: കെ.എസ്​.ആർ.ടി.സി ഡിപ്പോ തുറക്കാൻ ഒക്ടോബര്‍ ആദ്യവാരം തൊടുപുഴയില്‍ സര്‍വമത പ്രാർഥനയും പ്രതിഷേധസമ്മേളനവും സംഘടിപ്പിക്കുമെന്ന്​ പൊതുപ്രവർത്തകനായ ആമ്പൽ ജോർജ് അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്​റ്റാൻഡി​ൻെറ നിർമാണം തുടങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഏകദേശം പണികള്‍ പൂര്‍ത്തിയാക്കിയിട്ട് രണ്ടര വര്‍ഷവും. എന്നാല്‍, അവസാന മിനുക്കുപണികള്‍ നടത്താനും ഡിപ്പോ തുറക്കാനും രാഷ്​ട്രീയക്കാരും ഉദ്യോഗസ്ഥരും തയാറാകുന്നില്ല. ബന്ധപ്പെട്ട അധികാരികള്‍ക്ക് സദ്​ബുദ്ധി ഉദിക്കാനാണ്​ ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്​. നിലവിൽ ഡിപ്പോ പ്രവര്‍ത്തിക്കുന്ന ലോറി സ്​റ്റാൻഡിൽ മഴയിൽ ചളി നിറയും. വെയിലായാല്‍ പൊടിയും കാറ്റും. യാത്രക്കാർക്കും ജീവനക്കാർക്കും ഇരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വനിത ​െടെ​ലറിങ്​ സംരഭക ഗ്രൂപ് പ്രവർത്തനം തുടങ്ങി കുരുതിക്കളം: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വനിത ഘടകപദ്ധതിയിൽ അംഗീകാരം ലഭിച്ച കുരുതിക്കളം ബട്ടർഫ്ലൈസ് ​െടെ​ലറിങ്​ സൻെറർ പ്രവർത്തനം തുടങ്ങി. രണ്ടുലക്ഷം രൂപ വരെ പ്രവർത്തന മൂലധനം നൽകി അഞ്ച് അംഗ വനിത ഗ്രൂപ്പുകളെയാണ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തെരഞ്ഞെടുത്തത്. ​െടെ​ലറിങ്​ സൻെറർ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ മാർട്ടിൽ മാത്യു നിർവഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്​ അംഗം എം. മോനിച്ചൻ അധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ടെസി മോൾ മാത്യു, സുധ ജോണി, പ്രസിഡൻറ്​ മിനി മോഹനൻ, സെക്രട്ടറി ഷാൻറി ജിമ്മി, നവദർശന ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.എ. സിജു, സിജി ജോജി മറ്റത്തിനാനി, മഞ്ജു ഷൈമോൻ, ബിൻസി ജോയി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story