മിന്നലിൽ കുടിവെള്ള പദ്ധതിയുടെ കൺട്രോൾ പാനൽ തകർന്നു

അടിമാലി: പഞ്ചായത്തിലെ കൈനഗിരി ശുദ്ധജല വിതരണ പദ്ധതിയുടെ കൺട്രോൾ പാനൽ മിന്നലിൽ കത്തിനശിച്ചു. മൂവായിരത്തോളം കുടുംബങ്ങളാണ്​ പദ്ധതിയെ ആശ്രയിക്കുന്നത്​. ശനിയാഴ്ച രാത്രിയാണ് മിന്നൽ ഉണ്ടായത്. തിങ്കളാഴ്ച വിദഗ്ധ സംഘം എത്തി പരിശോധന നടത്തും. ജലവിതരണം എന്ന് തുടങ്ങാൻ കഴിയുമെന്ന് ഇതിനു ശേഷമേ അറിയാൻ കഴിയൂ. ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിലാണ് പാനൽ കത്തിയത്. കൊരങ്ങാട്ടിയിലാണ് കുടിവെള്ള ശുചീകരണ പ്ലാൻറ്​ സ്ഥാപിച്ചിരിക്കുന്നത്. 27 കോടി മുടക്കി ലോകബാങ്കി​ൻെറയും കേന്ദ്ര-സംസ്ഥാന സർക്കാറി​ൻെറയും സഹായത്തോടെ മൂന്നുവർഷം മുമ്പാണ് പദ്ധതി പഞ്ചായത്തിൽ നടപ്പാക്കിയത്. പാനൽ പ്രവർത്തിക്കാത്തതിനാൽ വരുംദിവസങ്ങളിൽ ശുദ്ധീകരിക്കാത്ത വെള്ളമായിരിക്കും പൈപ്പുകളിൽ എത്തുക. ഉപഭോക്താക്കൾ പാചകത്തിനും കുടിക്കാനും ഈ വെള്ളം പ്രശ്നം​ പരിഹരിക്കുന്നതുവരെ ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ദിവസവും 26 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പ്ലാൻറണിത്. അടിമാലി പഞ്ചായത്തിലെ 12 വാർഡുകളിലാണ് ഇവിടെ നിന്ന്​ കുടിവെള്ളം എത്തുന്നത്. അഞ്ചര കിലോമീറ്റർ അകലെ കല്ലാര്‍ പുഴയിലെ പീച്ചാട് നിന്നാണ് വെള്ളം കൊരക്കാട്ടിയിൽ എത്തിക്കുന്നത്. ഇവിടെ നിന്നുള്ള വെള്ളം ചാറ്റുപാറയിലെ ലക്ഷം ലിറ്ററി​ൻെറയും ടൗണിനു സമീപത്തെ രണ്ടര ലക്ഷത്തി​ൻെറയും ടാങ്കുകളിൽ വെള്ളം എത്തിച്ചാണ് 12 വാർഡുകളിൽ വെള്ളം എത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.