യാക്കോബായ സഭ റിലേ ഉപവാസം സമാപിച്ചു

കോലഞ്ചേരി: സുപ്രീംകോടതി വിധിയുടെ നഗ്​നമായ ലംഘനമാണ് പള്ളി പിടിത്തത്തി​ൻെറ പേരിൽ ഓർത്തഡോക്സ് വിഭാഗം നടത്തുന്നതെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത. സഭയോടുള്ള നീതി നിഷേധത്തിനെതിരെയും ആരാധനസ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ടും സഭ സമിതികളുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് ടൗണിൽ നടത്തിയ ത്രിദിന റിലേ ഉപവാസത്തി​ൻെറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മാര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി പ്രസിഡൻറ്​ മാര്‍ അത്തനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്​റ്റി സ്ലീബ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, സഭ അല്‍മായ ട്രസ്​റ്റി കമാൻഡര്‍ സി.കെ. ഷാജി ചുണ്ടയില്‍, സഭ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, മിഖായേൽ റമ്പാൻ തുടങ്ങിയവർ സംസാരിച്ചു. സമരത്തി​ൻെറ തുടർച്ചയായി ഈമാസം ഒമ്പത്​, 10, 11 തീയതികളിൽ ഭദ്രാസന തലങ്ങളിൽ വൈദികരുടെയും ഭദ്രാസന കൗൺസിലി​ൻെറയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ റിലേ ഉപവാസ സത്യഗ്രഹം നടത്തും. 13 മുതൽ സഭയിലെ എല്ലാ പള്ളിയിലും ഒരാഴ്ചത്തെ റിലേ സത്യഗ്രഹവും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.