ഭൂമിപതിവ്​ ചട്ടം ഭേദഗതി: കേരള കോൺഗ്രസ്​ ധർണ നാളെ

നെടുങ്കണ്ടം: കേരളത്തിലെ ഭൂമി പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ജില്ലക്ക് മാത്രമായ നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, സർവകക്ഷി തീരുമാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്്് കേരള കോൺഗ്രസ്​ എം ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11ന് ഉടുമ്പൻചോല താലൂക്ക് ഓഫിസിന്​ മുന്നിൽ ധർണനടത്തും. ജില്ല ​പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡൻറ്​ തോമസ്​ തെക്കേൽ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.