മൂവാറ്റുപുഴ: പൈനാപ്പിൾ കർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയാറാകണമെന്ന് പൈനാപ്പിൾ ആൻഡ് റബ്ബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ് തങ്കച്ചൻ മാത്യു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടക്കാല ഉത്തരവിന്മേൽ കർഷകർക്ക് അനുകൂല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 2018-'19 വരെ വർഷങ്ങളിൽ പൈനാപ്പിൾ കൃഷിക്ക് നാമമാത്ര സബ്സിഡി അനുവദിെച്ചങ്കിലും ഇപ്പോൾ നിർത്തലാക്കി. കർഷകരുടെ പ്രതികൂല സാഹചര്യത്തിൽ സ്ഥല ഉടമകൾ പാട്ടത്തിൽ ഇളവ് അനുവദിക്കണമെന്നും ലോണുകളുടെ മൊറട്ടോറിയം സർക്കാർ ഒരുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്നും വായ്പകൾക്ക് പലിശ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൈനാപ്പിൾ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ സഹായം ആവശ്യപ്പെട്ട് അധികൃതർക്ക് വീണ്ടും നിവേദനം സമർപ്പിച്ചതായി അസോസിയേഷൻ സെക്രട്ടറി ബിജുമോൻ പറഞ്ഞു. മത്സ്യഫെഡ് ഔട്ട്ലെറ്റ് പ്രവർത്തനം തുടങ്ങി മൂവാറ്റുപുഴ: മൂവാറ്റുപുഴ സമൃദ്ധി സൊസൈറ്റിയുടെ കീഴിലാരംഭിച്ച ഔട്ട്ലെറ്റ് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, പിന്നാക്ക ക്ഷേമ ബോർഡ് ഡയറക്ടർ ഗോപി കോട്ടമുറിക്കൽ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രാജി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. ഹോം ഡെലിവറി സംവിധാനവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.