Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൈനാപ്പിൾ കർഷകരെ...

പൈനാപ്പിൾ കർഷകരെ രക്ഷിക്കണം -പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ

text_fields
bookmark_border
മൂവാറ്റുപുഴ: പൈനാപ്പിൾ കർഷകർക്ക് ആശ്വാസം പകരുന്ന നടപടികൾ കൈക്കൊള്ളാൻ സർക്കാർ തയാറാകണമെന്ന് പൈനാപ്പിൾ ആൻഡ് റബ്ബർ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡൻറ്​ തങ്കച്ചൻ മാത്യു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടക്കാല ഉത്തരവിന്മേൽ കർഷകർക്ക് അനുകൂല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 2018-'19 വരെ വർഷങ്ങളിൽ പൈനാപ്പിൾ കൃഷിക്ക് നാമമാത്ര സബ്സിഡി അനുവദി​െച്ചങ്കിലും ഇപ്പോൾ നിർത്തലാക്കി. കർഷകരുടെ പ്രതികൂല സാഹചര്യത്തിൽ സ്ഥല ഉടമകൾ പാട്ടത്തിൽ ഇളവ്​ അനുവദിക്കണമെന്നും ലോണുകളുടെ മൊറട്ടോറിയം സർക്കാർ ഒരുവർഷത്തേക്ക്​ കൂടി ദീർഘിപ്പിക്കണമെന്നും വായ്പകൾക്ക് പലിശ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പൈനാപ്പിൾ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ സഹായം ആവശ്യപ്പെട്ട് അധികൃതർക്ക് വീണ്ടും നിവേദനം സമർപ്പിച്ചതായി അസോസിയേഷൻ സെക്രട്ടറി ബിജുമോൻ പറഞ്ഞു. മത്സ്യഫെഡ് ഔട്ട്​ലെറ്റ് പ്രവർത്തനം തുടങ്ങി മൂവാറ്റുപുഴ: മൂവാറ്റുപുഴ സമൃദ്ധി സൊസൈറ്റിയുടെ കീഴിലാരംഭിച്ച ഔട്ട്​ലെറ്റ്​ മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ ഉഷ ശശിധരൻ, പിന്നാക്ക ക്ഷേമ ബോർഡ് ഡയറക്ടർ ഗോപി കോട്ടമുറിക്കൽ, നഗരസഭ ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ രാജി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. ഹോം ഡെലിവറി സംവിധാനവുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story