നഗരസഭയിലെ വോട്ടർ പട്ടിക: കൃത്രിമം ആരോപിച്ച്​ ഇരുമുന്നണികളും രംഗത്ത്​

മൂവാറ്റുപുഴ: നഗരസഭയിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൽ കൃത്രിമം നടത്തുന്നുവെന്നാരോപിച്ച് ഇരുമുന്നണികളും പരസ്പരം പഴിചാരി രംഗത്ത്​. കോൺഗ്രസ്-ലീഗ് നേതാക്കളുടെ നേതൃത്വത്തിലാണ് സ്ഥലത്തില്ലാത്തവരുടെ പേര് വ്യാപകമായി ചേർക്കുന്നതെന്ന് സി.പി.എം മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. ഇവരിൽ പലരും സ്ഥലത്തില്ലാത്തവരും മൂവാറ്റുപുഴ സ്വദേശികളുമ​െല്ലന്നും അവർ പറയുന്നു. കാവുംങ്കര മേഖലയിലടക്കം സി.പി.എം നേതൃത്വത്തിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുകയാ​െണന്ന് കോൺഗ്രസ്, ലീഗ് നേതാക്കളും ആരോപിച്ചു. വാസയോഗ്യമല്ലാത്ത മുറികളിലടക്കം പലരുടെയും വോട്ടുകൾ ചേർക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുകയാണ്. വിവിധ പഞ്ചായത്തുകളിൽ താമസിക്കുന്നവരെയടക്കം നഗരസഭയിലെ വോട്ടർപട്ടികയിൽ ക്രമവിരുദ്ധമായി ഉൾപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് ഓഫിസറായ മുനിസിപ്പൽ സെക്രട്ടറി ഇതിനെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെടുന്നുണ്ട്. അന്തർ സംസ്​ഥാനക്കാരെ കൊണ്ടുവരാൻ ടൂറിസ്​റ്റ്​ ബസുകൾ മൂവാറ്റുപുഴ: ​ലോക്​ഡൗണിനെ തുടർന്ന്​ മടങ്ങിയ അന്തർസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുന്നു. തൊഴിലാളിക്ഷാമം രൂക്ഷമായതോടെ വിവിധ കമ്പനികളിലേക്കടക്കം ഏജൻറുമാർ തൊഴിലാളികളെ എത്തിക്കുകയാണ്. അവിടത്തെ മോശം സ്ഥിതി മൂലം മടങ്ങാൻ തയാറാകുന്നവർ, ഇവിടെയുള്ള ഏജൻറുമാരുമായി ബന്ധപ്പെട്ടാണ് മടങ്ങിവരാൻ സംവിധാനമൊരുക്കുന്നത്. ട്രെയിൻ ഇല്ലാത്തതുമൂലം അവിടെനിന്നും ടൂറിസ്​റ്റ്​ ബസ് വിളിച്ചാണ് എത്തുന്നത്. ഇവിടെ നിന്നും ടൂറിസ്​റ്റ്​ ബസ് പോയി ആളെ കൊണ്ടുവരുന്നുമുണ്ട്. പ്രധാനമായും ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിവരുന്നത്. കഴിഞ്ഞ ദിവസം മൂന്ന്​ ബസുകളിൽ തൊഴിലാളികൾ എത്തി. ചില ഏജൻറുമാർ വഴി വിമാനത്തിലും ഇവരെത്തുന്നുണ്ട്. മൂവാറ്റുപുഴ മേഖലയിലെ പൈനാപ്പിൾ തോട്ടങ്ങൾ, ​െപ്ലെവുഡ് കമ്പനികൾ, നിർമാണ മേഖലകൾ എന്നിവിടങ്ങളിൽ തൊഴിലാളികളുടെ കുറവ്​ വൻ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതുമൂലം തൊഴിലാളികളെ എത്തിക്കാൻ സ്ഥാപന ഉടമകളും ഏജൻറുമാരെ സമീപിക്കുന്നുണ്ട്. എന്നാൽ, വൻതോതിൽ ഇവരെത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. കോവിഡ‍് നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് ഇവരെ എത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. വരുന്ന തൊഴിലാളികളിൽ കൃത്യമായ പരിശോധന നടത്തണമെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ച്​ മാത്രമേ തൊഴിലാളികളെ എത്തിക്കാവൂവെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.