കോതമംഗലത്ത്​ വ്യാപാര സ്ഥാപനങ്ങൾ തുറന്നു

രാവിലെ ഒമ്പതു​ മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കാം കോതമംഗലം: ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. നഗരപരിധിയിലെ 17, 18, 30, 31 വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് അഞ്ചു ദിവസം മുമ്പാണ്​ കടകൾ അടച്ചത്. ഇതിനെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫിസിൽ ബുധനാഴ്‌ച ചേർന്ന യോഗത്തിലാണ് തീരുമാനം. വ്യാപാര സ്ഥാപനങ്ങൾക്ക്​ രാവിലെ ഒമ്പതു​ മുതൽ വൈകീട്ട് ആറുവരെ പ്രവർത്തിക്കാം. ഹോട്ടൽ, ബേക്കറി എന്നിവയിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്. റേഷൻ കടകൾക്കും ബാങ്കുകൾക്കും പ്രവർത്തിക്കാം. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള അനുമതി സെപ്റ്റംബർ ഒന്നുവരെ മാത്രമാണ്. പ്രോട്ടോകോൾ ലംഘിച്ചാൽ തത്സമയം അടപ്പിക്കുമെന്നും നിയമ നടപടി സ്വീകരിക്കും. ആൻറണി ജോൺ എം.എൽ.എ, മൂവാറ്റുപുഴ ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ, നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ.യു. അഞ്ജലി, കോതമംഗലം സി.ഐ ബി. അനിൽ, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, എൽ.എ തഹസിൽദാർ സുനിൽ മാത്യു, വിവിധ വ്യാപാര സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കരിദിനം ആചരിച്ചു കോതമംഗലം: യു.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനം ഡി.സി.സി ജന. സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.പി. ഉതുപ്പാന്‍ അധ്യക്ഷത വഹിച്ചു. മൈലൂർ കവലയിൽ നടന്ന കരിദിനാചരണത്തിൽ കെ.എസ്. അലിക്കുഞ്ഞ്, പി.കെ. മുഹമ്മദാലി, ടി.കെ. അസീസ് എന്നിവർ പങ്കെടുത്തു. EM KMGM-UDF യു.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ആചരിച്ച കരിദിനം എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.