ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണമെന്ന്​

കൊച്ചി: ന്യൂനപക്ഷ സമൂഹത്തിന്​ ആക്ഷേപവും അപമാനവുമായി മാറിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്​റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിൻെറ കീഴി​െല അഴിമതിയും അനീതിയും കാണുന്നില്ല. സ്വജനപക്ഷപാതത്തിൻെറയും മതമൗലികവാദ പ്രവര്‍ത്തനങ്ങളുടെയും കള്ളക്കടത്തിൻെറയും ഇടത്താവളമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നുവെന്ന് പ്രസ്​താവനയിൽ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.