ചൂര്‍ണിക്കര ഫിഷ് ക്ലബ് ആരംഭിച്ചു

ആലുവ: 'അടയാളം' സ്വയം സഹായ സംഘത്തി‍ൻെറ നേതൃത്വത്തിൽ . ചൂര്‍ണിക്കര ഏഴാം വാര്‍ഡില്‍ കട്ടേപ്പാടത്തിന് സമീപം മാരിയില്‍ പൈപ്പ് ലൈന്‍ റോഡിലാണ് പ്രവർത്തിക്കുന്നത്. ഏഴാം വാര്‍ഡ് അംഗം രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. 'അടയാളം' പ്രസിഡൻറ് ടി.എം. അന്‍സാര്‍ അധ്യക്ഷത വഹിച്ചു. അശോകപുരം വെസ്‌റ്റ് റെസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജോണ്‍സണ്‍ ആദ്യ വില്‍പന നടത്തി. ക്യാപ്‌ഷൻ ea52 adayalam 'അടയാളം' സ്വയം സഹായസംഘത്തി‍ൻെറ നേതൃത്വത്തിൽ ആരംഭിച്ച ചൂര്‍ണിക്കര ഫിഷ് ക്ലബ് ഏഴാം വാര്‍ഡ് അംഗം രാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു ആശ്രയ പദ്ധതിയിലെ ക്രമക്കേട്​ വിജിലൻസ് അന്വേഷിക്കണം -പ്രതിപക്ഷ നേതാവ് ആലുവ: നഗരസഭ കുടുംബശ്രീ ആശ്രയ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആവശ്യപ്പെട്ടു. വനിത കൗൺസിലർമാർ പങ്കെടുക്കേണ്ട യോഗത്തിൽ അവരെ പങ്കെടുപ്പിക്കാതെ സി.ഡി.എസ് ഭാരവാഹികൾ സ്വന്തം തീരുമാനം നടപ്പാക്കുകയാണ്. മെംബർ സെക്രട്ടറി ഇതിന് ഒത്താശ ചെയ്യുകയാണ്​. ആശ്രയ പദ്ധതിയുടെ മറവിൽ വൻ തിരിമറിയാണ് നടക്കുന്നതെന്നും ചുമതലയുള്ള സ്‌ഥിരം സമിതിയെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് കുടുംബശ്രീ സ്വീകരിക്കുന്നതെന്നും രാജീവ് സക്കറിയ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.