കെ.എ.ടി.എഫ് അവകാശപത്രിക സമർപ്പണം

കൊച്ചി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) ജില്ല കമ്മിറ്റി അവകാശപത്രിക സമർപ്പണം നടത്തി. സംസ്ഥാന സെക്രട്ടറി മാഹിൻ ബാഖവി ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മുഴുവൻ ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കും ഉപജില്ല ഓഫിസർമാർക്കും പത്രിക സമർപ്പിച്ചു. വിവിധ ഓഫിസുകളിൽ ജില്ല പ്രസിഡൻറ് ഇ.എം. അസീസ്, ജനറൽ സെക്രട്ടറി സി.എസ്. സിദ്ദീഖ്, എം.എം. നാസർ, വി.കെ. ഷമീർ, പി.എ. കബീർ, അലി പുല്ലേപ്പടി, കെ.എം. ബഷീർ, ഇല്യാസ് കോതമംഗലം, നസീർ, മുജീബ് തൃപ്പൂണിത്തുറ, പി.എം. സുബൈർ, അബ്​ദുൽ ജബ്ബാർ ചെറായി, അൻസാരി വൈപ്പിൻ, ഷിയാസ്, ഹുസൈൻ ആലുവ, താഹ പൊന്നാരിമംഗലം, യൂനുസ് വെണ്ണല എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.