കെ.എസ്. ആഷിഖ് അനുസ്മരണം

കൊച്ചി: മുളവുകാട് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന കെ.എസ്. ആഷിഖിൻെറ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആഷിഖ് മെമ്മോറിയൽ രക്തദാന സന്നദ്ധസേന ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. മുളവുകാട് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ആൻറണി ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക സമിതി അംഗം കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അനിരുദ്ധൻ, വിവേക് ഹരിദാസ്, ആൻറണി ഔഷൻ ഹിജു, വി.എസ്. അക്ബർ, എം.എ. സാജു, മജീദ് ഹുസൈൻ, ഷാൻകുമാർ, ജെയ്ൻ ആൻറണി, കെ.ബി. സജീർ, മിനി പോൾ എന്നിവർ സംസാരിച്ചു. കോവിഡ് ലോക്​ഡൗണിൻെറ ആദ്യകാലത്ത് എസ്.എസ്.എൽ.സി വിദ്യാർഥികൾക്കുവേണ്ടി ഓൺലൈൻ ക്ലാസ്​ നൽകിയ രാമൻകുട്ടിയച്ചൻ സ്​റ്റഡി സർക്കിളിൻെറ ആറ് അധ്യാപകർക്കുള്ള ട്രോഫി മജീദ് ഹുസൈൻ ഏറ്റുവാങ്ങി. പിഎച്ച്.ഡി നേടിയ ഫൈറൂസ് കുഞ്ഞുമോനെ അഭിനന്ദിച്ചു. കോവിഡ് സുരക്ഷ വളൻറിയർമാരായ റിേൻറാ കെ. ജോയ്, രാജീവ്‌ രവി, ഷൈനി അനീഷ് എന്നിവരെയും ആദരിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 16 വാർഡുകളിലെ 29 വിദ്യാർഥികൾക്കും എം.എസ്​സി, എം.കോം ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുമുള്ള ട്രോഫികൾ കോൺഗ്രസ്‌ വാർഡ് പ്രസിഡൻറുമാർ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.