ആയവനയിൽ മൂന്ന്​ വാർഡുകളിൽ കർശന നിയന്ത്രണം

മൂന്ന്​ നാല്​, അഞ്ച്​ വാർഡുകളിലാണ്​ നിയന്ത്രണം മൂവാറ്റുപുഴ: ആയവന പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായതോടെ മൂന്ന്​ നാല്​, അഞ്ച്​ വാർഡുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കഴിഞ്ഞ ദിവസം വരെ 69 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 11 പേർ രോഗമുക്​തരായി. രോഗം സ്ഥിരീകരിച്ചവരുടെ പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി മൈക്രോ കണ്ടെയ്ൻമൻെറ്​ സോൺ പ്രഖ്യാപിക്കണമെന്നും മറ്റിടങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും നാട്ടുകാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് ആരോഗ്യ വിഭാഗം ആവശ്യപ്പെടുന്നത്. നിലവിൽ എഴുന്നൂറോളം പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഇവരിൽ ചിലർക്ക് രോഗലക്ഷണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ 3,4,5 വാർഡുകളെ തൽക്കാലം നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കാനോ ഇളവുകൾ നൽകാനോ സാധിക്കാത്ത സ്ഥിതിയാണെന്ന്​ എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. അതേസമയം, നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തു കടക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പിക്ക്​അപ് വാഹനത്തിൽ കന്നുകാലികളെ വിൽപനക്ക്​ കൊണ്ടുപോയ കാലാമ്പൂർ കാരംപ്ലാക്കൽ നാസർ (51) ബൈക്കുമായി കറങ്ങി നടന്ന കളപ്പുരയ്ക്കൽ അഭിജിത്ത് (23) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.