പ്രതികളെ രക്ഷിക്കാൻ സർക്കാർ നീക്കം ^കെ. മുരളീധരൻ

പ്രതികളെ രക്ഷിക്കാൻ സർക്കാർ നീക്കം -കെ. മുരളീധരൻ ചിറ്റാർ: പി.പി. മത്തായിയുടെ ഘാതകരെ രക്ഷപ്പെടുത്താനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും അതി​ൻെറ പ്രത്യക്ഷ ഉദാഹരണമാണ് ഒന്നാം പ്രതി മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ പോയിരിക്കുന്നതെന്നും കെ. മുരളീധരൻ എം.പി ആരോപിച്ചു. ചിറ്റാർ ഫോറസ്​റ്റ് ​െഡപ്യൂട്ടി റേഞ്ച് ഓഫിസിന് മുന്നിൽ ഡി.സി.സി നടത്തുന്ന സത്യഗ്രഹം 16ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്തിനും ഏതിനും പ്രതികരിക്കുന്ന സാംസ്‌കാരിക നായകർ മത്തായിയുടെ കൊലപാതകത്തിൽ പ്രതികരിക്കാതെ കാഷ്വൽ ലീവ് എടുത്തിരിക്കുകയാണ്. സംസ്ഥാനത്ത് ഭരണം നിലവിലില്ലെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ടി.കെ. സാജു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, കെ.പി.സി.സി അംഗം പി. മോഹൻരാജ്, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എബ്രാഹം മാത്യു പനച്ചമൂട്ടിൽ, ലിജു ജോർജ്, സതീഷ് പണിക്കർ, റെജി തോമസ്, വി.ആർ. സോജി, സജി കൊട്ടക്കാട്, കോശി പി. സക്കറിയ, സുനിൽകുമാർ പുല്ലാട്, കെ.വി. സുരേഷ് കുമാർ, രാജു മരുതിക്കൽ, പ്രകാശ്കുമാർ ചരളേൽ, റോയിച്ചൻ ഏഴികത്ത്, എ. ഷംസുദ്ദീൻ, ബഷീർ വെള്ളത്തറ, സലീം പി. ചാക്കോ, എലിസബത്ത് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്​ച സത്യഗ്രഹം ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്യും. ptl__chittar sathyagraham_k muaraleedharan ചിറ്റാർ ഫോറസ്​റ്റ് സ്​റ്റേഷന്​ മുന്നിൽ ആരംഭിച്ച റിലേ സത്യഗ്രഹസമരം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.