സബ്സിഡി നിരക്കില്‍ കാലിത്തീറ്റ

പറവൂർ: ക്ഷീരവികസന വകുപ്പി​ൻെറ കോവിഡ് ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. പൂയപ്പിള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം ഹാളില്‍ വി.ഡി. സതീശന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂയപ്പിള്ളി ക്ഷീരസംഘം പ്രസിഡൻറ് പി.എസ്. വിശ്വനാഥന്‍ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് രമ ശിവശങ്കരന്‍, ക്ഷീരവികസന ഓഫിസര്‍ വി.എസ്. രതീഷ്‌ബാബു, ​െഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രശ്മി രാമചന്ദ്രന്‍, വിവിധ ക്ഷീരസംഘം പ്രസിഡൻറുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരകര്‍ഷകര്‍ ക്ഷീരസംഘങ്ങളില്‍ 2020 ഏപ്രിലില്‍ നല്‍കിയ പാലി​ൻെറ അളവ്​ അടിസ്ഥാനമാക്കി ചാക്കൊന്നിന് 400 രൂപ സബ്സിഡിയോടെയാണ്​ വിതരണം. ബ്ലോക്കിലെ ക്ഷീരസംഘങ്ങളില്‍ പാല്‍ നൽകിയ ക്ഷീരകര്‍ഷകര്‍ക്ക് ആകെ 2,97,600 രൂപയുടെ ആനുകൂല്യം ലഭിക്കും. EA PVR milma ക്ഷീരവികസന വകുപ്പി​ൻെറ നേതൃത്വത്തിൽ പറവൂർ ബ്ലോക്ക്​ പരിധിയിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.