കർശന നിയന്ത്രണങ്ങൾ ഗുണം ചെയ്തു; കീഴ്മാട് ഇനി ഒരു രോഗി മാത്രം

ആലുവ: കീഴ്മാട് ക്ലസ്​റ്ററിൽ കോവിഡ് ബാധിതരുടെ എണ്ണം 172ൽനിന്ന് ഒന്നായി ചുരുങ്ങി. ജില്ല ഭരണകൂടത്തി‍ൻെറ കർശന നിയന്ത്രണങ്ങളാണ് വേഗത്തിൽ രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ വഴിയൊരുക്കിയത്. രോഗവ്യാപനത്തെ തുടർന്ന് പ്രത്യേക ക്ലസ്​റ്ററായിരുന്നു കീഴ്മാട് ഗ്രാമപഞ്ചായത്ത്. ഇപ്പോൾ രോഗമുക്തിയുടെ കാര്യത്തിൽ റെക്കോഡ് നേട്ടമാണ് പഞ്ചായത്ത് കൈവരിച്ചത്. 172 പോസിറ്റിവ് കേസുണ്ടായിരുന്ന ഇവിടെ അവശേഷിക്കുന്നത് ഏഴാം വാർഡിൽ ചാലക്കൽ സ്വദേശിയായ ഒരാൾ മാത്രം. ഇന്നോ നാളെയോ ഇയാൾകൂടി ആശുപത്രി വിടുന്നതോടെ സമ്പൂർണ രോഗമുക്ത പഞ്ചായത്താകും. ആശുപത്രിയിൽ കഴിയുന്നയാളുടെ പിതാവായ 102കാരൻ തിങ്കളാഴ്ച രോഗമുക്തി നേടി. ഗ്രാമപഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ നടത്തിയ മികച്ച പ്രവർത്തനമാണ് രോഗവ്യാപനം തടയാനും കോവിഡ് മുക്ത പഞ്ചായത്തായി വേഗത്തിൽ മാറാനും വഴിയൊരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.