പൂതൃക്ക പള്ളിയും സർക്കാർ​ ഏറ്റെടുത്തു

കോലഞ്ചേരി: എറണാകുളം ജില്ലയിൽ മുളന്തുരുത്തി, ഓണക്കൂർ പള്ളികൾക്ക്​ പിന്നാലെ പൂതൃക്ക പള്ളിയും യാക്കോബായ വിഭാഗത്തിന് നഷ്​ടമായി. ഓർത്തഡോക്സ് വിഭാഗത്തിന്​ അനുകൂലമായ ഹൈകോടതി നിർദേശത്തെ തുടർന്നാണ്​ പൂതൃക്ക സൻെറ് മേരീസ് പള്ളി പൊലീസ്​ ഏറ്റെടുത്തത്​. ചൊവ്വാഴ്​ച രാവിലെ ഒമ്പതോടെ പള്ളി ഏറ്റെടുക്കാൻ പൊലീസ്​ എത്തിയപ്പോൾ വികാരി ഫാ. ഷാജി മേപ്പാടത്തി​ൻെറ നേതൃത്വത്തിൽ അമ്പതോളം വിശ്വാസികൾ അകത്തുണ്ടായിരുന്നെങ്കിലും ഇവർ പ്രാർഥനക്കുശേഷം താക്കോൽ പള്ളിയിൽ ​െവച്ച് മടങ്ങി. ഇതോടെ കാര്യമായ സംഘർഷമില്ലാതെ പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറുടെ നേതൃത്വത്തിലുള്ള സംഘം പള്ളി ഏറ്റെടുത്തു. കൂടുതലും യാക്കോബായ വിഭാഗക്കാരുള്ള ഇടവകയാണിത്. എന്നാൽ, 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധിയുടെ ചുവടുപിടിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളികൾ നിയന്ത്രണത്തിലാക്കാൻ നിയമനടപടി ആരംഭിച്ചിരുന്നു.​ കോടതി നിർദേശത്തെ തുടർന്ന് തിങ്കളാഴ്ച മുളന്തുരുത്തി മാർത്തോമൻ, ഓണക്കൂർ സെഹിയോൻ പള്ളികളാണ്​ ജില്ല ഭരണകൂടം ഏറ്റെടുത്തത്​. ekg kola POOTRIKKA ST. MARYS PALLI പൂതൃക്ക സൻെറ് മേരീസ് പള്ളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.