രോഗ വ്യാപനം; കോതമംഗലം മാർക്കറ്റ്​ അടച്ചു

​െകാച്ചി: നെല്ലിക്കുഴി മേഖലയിൽനിന്നും സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാവുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പി​ൻെറ കണ്ടെത്തൽ. കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് കോതമംഗലം മാർക്കറ്റ് അടക്കാൻ കലക്ടർ എസ്. സുഹാസി​ൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ല തല കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. പ്രദേശത്ത്​ കൂടുതൽ ടെസ്​റ്റിങ്​ നടത്തും. കോതമംഗലത്ത്​ പ്രവർത്തിക്കുന്ന വ്യാപാരികളിൽ സൻെറിനൽ സർവെയ്‌ലൻസി​ൻെറ ഭാഗമായി പരിശോധന നടത്തും. വ്യാപാരി പ്രതിനിധികളും ജനപ്രതിനിധികളും പൊലീസുമായി നടത്തിയ ചർച്ചയെ തുടർന്ന് ആലുവ മാർക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച മാർക്കറ്റ് തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.