നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു

കൂത്താട്ടുകുളം: ടാക്സി സ്​റ്റാൻഡിനു സമീപം ലോറി കടകളിലേക്ക് ഇടിച്ചുകയറി മൂന്ന് കടമുറി തകർന്നു. പുലർച്ച രണ്ടിനാണ് അപകടം. ലോറി ഡ്രൈവർ കോട്ടയം കുടകുത്തി പാലക്കാട്ടുമല ജെറിൻ ജോൺ (27) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൈസൂരുവിൽനിന്ന്​ പച്ചക്കറികയറ്റി വന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ലോട്ടറി, ബാറ്ററി, കൂൾ ഡ്രിങ്ക്സ് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നിരിക്കുന്നത്. പരിക്കേറ്റ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.