ഹരിപ്പാട്: ആയാപറമ്പിലെ ഗാന്ധിഭവൻ സ്നേഹവീട്ടിൽ വെള്ളം കയറി. അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു. 25 അന്തേവാസികളെ കുമാരപുരം ഹുദ ട്രസ്റ്റ് സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് ഇവരെ ഹരിപ്പാട് എമർജൻസി െറസ്ക്യൂ ടീം പ്രവർത്തകർ ആംബുലൻസുമായി എത്തി കൊണ്ടുപോയത്. ആശുപത്രി ഡയറക്ടർ ഡോ. ഒ. ബഷീർ സൗകര്യമൊരുക്കി അനുവാദം നൽകുകയായിരുെന്നന്ന് സ്നേഹവീട് ഡയറക്ടർ ഷമീർ പറഞ്ഞു. അപ്പർ കുട്ടനാടുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുതന പഞ്ചായത്തിലാണ് സ്നേഹവീട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഇവിടെ വെള്ളം കയറിയതിനെത്തുടർന്ന് അന്തേവാസികളായ വയോധികരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. കെട്ടിടത്തിലെ പ്രാർഥന ഹാളിലാണ് ആദ്യം വെള്ളം കയറിയത്. ചിത്രം: AP63 Snehaveedu ഗാന്ധിഭവൻ സ്നേഹവീട്ടിൽ വെള്ളം കയറിയപ്പോൾ കാന നിർമാണം അശാസ്ത്രീയം -വെൽഫെയർ പാർട്ടി അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ വളഞ്ഞവഴി ബസ് സ്റ്റോപ്പിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിനുള്ള പരിഹാരമായി നിർമിക്കുന്ന കാന അശാസ്ത്രീയമാെണന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. വളഞ്ഞവഴി ജങ്ഷനിൽനിന്ന് ആരംഭിച്ച് തെക്കോട്ട് കാക്കാഴം തോട്ടിലേക്കാണ് കാന നിർമിച്ചിരിക്കുന്നത്. ഇത് എസ്.എൻ കവല വരെ നീട്ടണം. കൂടാതെ, വളഞ്ഞവഴി ജങ്ഷനിൽനിന്ന് പടിഞ്ഞാേറക്കും കാന നിർമിച്ച് കാപ്പിത്തോട്ടിലേക്ക് ഒഴുക്കിവിട്ടാലെ വളഞ്ഞവഴിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആകൂവെന്നും വെൽഫെയർ പാർട്ടി പ്രതിനിധി തുണ്ടിൽ ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.