Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗാന്ധിഭവൻ സ്നേഹവീട്ടിൽ...

ഗാന്ധിഭവൻ സ്നേഹവീട്ടിൽ വെള്ളം കയറി: അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു

text_fields
bookmark_border
ഹരിപ്പാട്: ആയാപറമ്പിലെ ഗാന്ധിഭവൻ സ്നേഹവീട്ടിൽ വെള്ളം കയറി. അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു. 25 അന്തേവാസികളെ കുമാരപുരം ഹുദ ട്രസ്​റ്റ്​ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് ഇവരെ ഹരിപ്പാട്​ എമർജൻസി ​െറസ്ക്യൂ ടീം പ്രവർത്തകർ ആംബുലൻസുമായി എത്തി കൊണ്ടുപോയത്. ആശുപത്രി ഡയറക്ടർ ഡോ. ഒ. ബഷീർ സൗകര്യമൊരുക്കി അനുവാദം നൽകുകയായിരു​െന്നന്ന് സ്നേഹവീട് ഡയറക്ടർ ഷമീർ പറഞ്ഞു. അപ്പർ കുട്ടനാടുമായി ബന്ധപ്പെട്ട്​ കിടക്കുന്ന ചെറുതന പഞ്ചായത്തിലാണ് സ്നേഹവീട്. കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഇവിടെ വെള്ളം കയറിയതിനെത്തുടർന്ന് അന്തേവാസികളായ വയോധികരെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. കെട്ടിടത്തിലെ പ്രാർഥന ഹാളിലാണ് ആദ്യം വെള്ളം കയറിയത്. ചിത്രം: AP63 Snehaveedu ഗാന്ധിഭവൻ സ്നേഹവീട്ടിൽ വെള്ളം കയറിയപ്പോൾ കാന നിർമാണം അശാസ്​ത്രീയം -വെൽഫെയർ പാർട്ടി അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ വളഞ്ഞവഴി ബസ്​ സ്​റ്റോപ്പിലും പരിസരപ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിനുള്ള പരിഹാരമായി നിർമിക്കുന്ന കാന അശാസ്ത്രീയമാ​െണന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. വളഞ്ഞവഴി ജങ്ഷനിൽനിന്ന്​ ആരംഭിച്ച് തെക്കോട്ട് കാക്കാഴം തോട്ടിലേക്കാണ് കാന നിർമിച്ചിരിക്കുന്നത്. ഇത് എസ്.എൻ കവല വരെ നീട്ടണം. കൂടാതെ, വളഞ്ഞവഴി ജങ്ഷനിൽനിന്ന്​ പടിഞ്ഞാ​േറക്കും കാന നിർമിച്ച് കാപ്പിത്തോട്ടിലേക്ക് ഒഴുക്കിവിട്ടാലെ വളഞ്ഞവഴിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആകൂവെന്നും വെൽഫെയർ പാർട്ടി പ്രതിനിധി തുണ്ടിൽ ബഷീർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story