മുഖ്യമന്ത്രി സെലക്ടീവാകരുത് -വി. മുരളീധരൻ

പെട്ടിമുടി: ദുരന്തമുഖങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി സെലക്ടീവാകരുതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. പെട്ടിമുടി ദുരന്തത്തിൽ മരിച്ചവർക്ക് ധനസഹായം നൽകുന്നതിൽ സർക്കാർ വിവേചനം കാണിച്ചെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരിപ്പൂരിലായാലും പെട്ടിമുടിയിലായാലും മനുഷ്യജീവന് ഒരേ വിലയാണ്. ജീവൻ നഷ്​ടപ്പെടുന്ന ആളുകളുടെ ബന്ധുക്കൾക്ക് ആശ്വാസം പകരുകയെന്നതാണ് മുഖ്യം. രണ്ടിടത്ത് രണ്ട് സമീപനം എടുക്കുന്നത് ശരിയല്ല. ശരിയായ തീരുമാനം സർക്കാർ കൈക്കൊള്ളണം. കരിപ്പൂരിൽ പോയ മുഖ്യമന്ത്രി പെട്ടിമുടിയിലും എത്തേണ്ടതായിരുന്നു. പ്രധാനമന്ത്രിവരെ അനുശോചിച്ച പ്രകൃതിദുരന്തമാണിത്. രണ്ട്​ സ്ഥലത്തും താൻ പോയത് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ്. കരിപ്പൂരിലെ അപകടം ഉണ്ടായില്ലായിരുന്നെങ്കിൽ നേര​േത്തതന്നെ ഇവിടെ എത്തുമായിരു​െന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.