താനൂരിൽ മത്സ്യബന്ധനത്തിനിടെ കാണാതായയാളുടെ മൃതദേഹം വൈപ്പിനിൽ

വൈപ്പിൻ: താനൂരിൽനിന്ന്​ മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവി​ൻെറ മൃതദേഹം വൈപ്പിനിൽ വളപ്പ് ചാപ്പ കടൽതീരത്തുനിന്ന്​ ലഭിച്ചു. കൂട്ടായി സ്വദേശി സിദ്ദീഖാണ്​ മരിച്ചത്​. ബുധനാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് താനൂർ കടപ്പുറത്തുനിന്ന്​ കാരാട്ട് ഇസ്ഹാക്കി​ൻെറ ജൗഹർ വള്ളത്തിൽ സിദ്ദീഖ്​, താനൂർ പാണ്ടാരൻ കടപ്പുറം സ്വദേശി നസ്റുദ്ദീൻ എന്നിവർ പൊന്നാനി ഹാർബറിലേക്ക് പോയത്. ജൂലൈ 28ന്​ മത്സ്യബന്ധനത്തിനിടെ കാരിയർ ഫൈബർ വള്ളം മറിഞ്ഞു. സിദ്ദീഖിനൊപ്പം കടലിൽ കാണാതായ നസ്റുദ്ദീനെ ദിവസങ്ങൾക്കുമുമ്പ് രക്ഷപ്പെടുത്തി. കടലിൽ ആണ്ടുപോയ ചെറുതോണിയിൽനിന്ന്​ ചാടി തങ്ങൾ ഒരുമിച്ചാണ് നീന്തിയതെന്ന്​ രക്ഷപ്പെട്ട നസ്റുദ്ദീൻ പറഞ്ഞിരുന്നു. പുലിമുട്ട് വരെ ഒരുമിച്ച്​ നീന്തി. ത​ൻെറ കാലുകൾ തളരുന്നെന്നും ''നീ നീന്തിക്കോ, ഞാൻ വന്നോളാം'' എന്നുമായിരുന്നു സിദ്ദീഖ് അവസാനമായി പറഞ്ഞതെന്നും നസ്​റുദ്ദീൻ പറഞ്ഞു. മന്ദലാംകുന്ന് ഭാഗത്ത്​ കടലിൽ നീന്തിവരുന്നത് കണ്ട നാട്ടുകാരാണ്‌ നസ്​റുദ്ദീനെ കരക്കെത്തിച്ചത്. എന്നാൽ, സിദ്ദീഖിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.