യുവതിക്ക്​ ആംബുലൻസിൽ സുഖപ്രസവം

ചെങ്ങന്നൂർ: കോവിഡ് വ്യാപന ഭീതിക്കിടയിൽ ജീവനക്കാരുടെ സ്നേഹത്തണലിൽ ഉഷക്ക് 108 ആംബുലൻസിൽ സുഖപ്രസവം. കുറ്റൂർ കൂനത്തിനേത്ത് വീട്ടിൽ ബിജുവി​ൻെറ ഭാര്യ ഉഷയാണ്​ (32) സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന്​ ജന്മം നൽകിയത്. ചൊവ്വാഴ്ച ഇരുവരും തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തി. പരിശോധനയിൽ പ്രസവം സങ്കീർണമാണെന്ന്​ മനസ്സിലാക്കി വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക്​ അയച്ചു. തിരുവല്ലയിൽ ആംബുലൻസുകളൊന്നും കിട്ടാനില്ലാത്ത അവസ്ഥയിൽ ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ 108 ആംബുലൻസി​ൻെറ സേവനം തേടുകയായിരുന്നു. ഡ്രൈവർ പിരളശ്ശേരി സ്വദേശി രാഹുലും നഴ്സ് സ്നേഹയും കൂടി ദമ്പതികളെ ആംബുലൻസിൽ കയറ്റി കോട്ടയത്തേക്കുള്ള യാത്രക്കിടയിൽ ചിങ്ങവനത്ത്​ എത്തിയപ്പോൾ വേദന കലശലായി. വാഹനം റോഡരികിൽ ഒതുക്കി നിർത്തി. സ്നേഹയുടെ പരിചരണത്തിൽ ഉഷ ത​ൻെറ അഞ്ചാമത്തെ കുട്ടിക്ക് ജന്മം നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി കോവിഡ് ടെസ്​റ്റ്​ നടത്തി നെഗറ്റിവാണെന്ന്​ കണ്ടെത്തി. വ്യാഴാഴ്ച ആശുപത്രി വിടും. ചിത്രം: APG50 Ambulance ആംബുലൻസ്​ ഡ്രൈവർ രാഹുലും നഴ്​സ്​ സ്​നേഹയും കുട്ടിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.