മഹാമാരിക്കിടെ പേമാരി; ആശങ്കയോടെ ജനം

കൊച്ചി: തുടർച്ചയായ മഴ പെയ്യുമ്പോൾ പ്രളയഭീയിലാണ്​ ആളുകൾ. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ബുധനാഴ്ച ഉച്ചവരെ നിർത്താതെ പെയ്തതോടെയാണ് ആശങ്ക വർധിച്ചത്. ഉച്ചയോടെ മഴക്ക് ചെറിയ ശമനമുണ്ടായപ്പോഴാണ് നേരിയ ആശ്വാസമായത്. മഴ വരുംദിവസങ്ങളിലും തുടരുമെന്ന അറിയിപ്പ് വന്നതോടെ വേവലാതിയിലാണ് ആളുകൾ. മുൻവർഷങ്ങളുടെ അനുഭവത്തിൻെറ പശ്ചാത്തലത്തിൽ ജനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. അതേസമയം ഔദ്യോഗികമായി ഒരു ഏജൻസിയും പ്രളയസാധ്യത പ്രവചിച്ചിട്ടില്ലെന്നും അതിനാൽ അനാവശ്യഭീതി വേണ്ടെന്നുമാണ് അധികൃതർ പറയുന്നത്​. കോവിഡ് വ്യാപിച്ച സാഹചര്യമാണെന്നതാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ എത്രത്തോളം ഫലപ്രദമാകുെമന്ന ചോദ്യം അവർ ഉയർത്തുന്നു. വീടുകളിൽ ക്വാറൻറീനിൽ കഴിയുന്ന ആളുകളെ മാറ്റേണ്ട സ്ഥിതിയുണ്ടായാൽ എന്തുചെയ്യുമെന്നും ആശങ്കയുണ്ട്​. എന്നാൽ, ആശങ്കകൾക്ക്​ അടിസ്ഥാനമില്ലെന്നും പ്രളയഭീതിയുടെ സാഹചര്യമില്ലെന്നും അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.