രോഗം സ്ഥിരീകരിച്ച പ്രദേശത്ത് അണുനശീകരണം

കടുങ്ങല്ലൂർ: കിഴക്കെ കടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പ്രദേശത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അണുനശീകരണം നടത്തി. കിഴക്കെ കടുങ്ങല്ലൂർ അഞ്ചാം വാർഡിൽ വയോധികക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ താമസിക്കുന്ന പ്രദേശത്തെ റോഡുകളിലും വീടുകൾക്ക് മുന്നിലും അണുനശീകരണം നടത്തി. കോൺഗ്രസ് കളമശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീകുമാർ മുല്ലേപ്പിള്ളി, മണ്ഡലം പ്രസിഡൻറ് വി.ജി. ജയകുമാർ, കെ.എ. ഹൈദ്രോസ്, ഫാസിൽ മൂത്തേടത്ത്, സജ്ജു വർഗീസ്, ആദർശ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. EA ALY-KADUNGALLOOR SANITIZING കിഴക്കെ കടുങ്ങല്ലൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രദേശം യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിൽ അണുമുക്തമാക്കുന്നു പരിശോധനക്യാമ്പിൽ എത്തിയ നാലുപേർക്ക് രോഗം കടുങ്ങല്ലൂർ: പഞ്ചായത്ത് പരിധിയിൽ സംഘടിപ്പിച്ച കോവിഡ് പരിശോധന ക്യാമ്പിൽ പങ്കെടുത്ത നാലുപേർക്ക് രോഗം കണ്ടെത്തി. കൊറോണ കൺട്രോൾ റൂമിൽനിന്നുള്ള സംഘം പഞ്ചായത്തി​ൻെറയും ആരോഗ്യവകുപ്പി​ൻെറയും നേതൃത്വത്തിലാണ് ആൻറിജൻ ടെസ്​റ്റ്​ നടത്തിയത്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയുള്ളവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. 63 പേരാണ് പരിശോധനക്കെത്തിയത്. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയുമുൾപ്പെടെ നാലുപേരുടെ ഫലം പോസിറ്റിവായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഒമ്പതുപേരുടെ സ്രവം വിശദപരിശോധനക്കയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.