ട്രീറ്റ്മെൻറ്​ സെൻറർ പ്രവർത്തന സജ്ജമായി

ട്രീറ്റ്മൻെറ്​ സൻെറർ പ്രവർത്തന സജ്ജമായി കായംകുളം: നഗരത്തിലെ കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തന സജ്ജമായതായി നഗരസഭ ചെയർമാൻ എൻ. ശിവദാസൻ അറിയിച്ചു. രോഗികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി. രോഗബാധിതർക്കും, ഡോക്ടർമാർക്കും ജീവനക്കാർക്കും അടക്കമുള്ളവർക്ക് ഭക്ഷണം തയാറാക്കാൻ കാദീശ ഓഡിറ്റോറിയത്തിൽ ഭക്ഷണശാലയും സജ്ജമാക്കി. കൂടുതൽ സൗകര്യങ്ങൾ താലൂക്ക് ആശുപത്രിയിലും ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. സസ്യ മാർക്കറ്റിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നിർദേശം തയാറാക്കുമെന്നും ചെയർമാൻ അറിയിച്ചു. കണ്ടെയ്​ൻമൻെറ് സോണിൽ ആശ്വാസവുമായി ജമാഅത്തെ ഇസ്​ലാമി കായംകുളം: കണ്ടെയ്മൻെറ് സോണായതോടെ പ്രയാസത്തിലായ കുടുംബങ്ങൾക്ക് ആശ്വാസവുമായി ജമാഅത്തെ ഇസ്​ലാമി. ബൈത്തുസക്കാത്തിൻെറ സഹകരണത്തോടെ 250 കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകൾ നൽകി നാലാംഘട്ട പ്രവർത്തനത്തിന് തുടക്കംകുറിച്ചു. ചുമട്ടുതൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ഒാേട്ടാ-ടാക്സി ഡ്രൈവർമാർ, പന്തൽ-ഉച്ചഭാഷിണി െതാഴിലാളികൾ, മദ്റസ അധ്യാപകർ, ക്വാറൻറീൻ കുടുംബങ്ങൾ എന്നിവിടങ്ങളിലാണ് കിറ്റുകൾ എത്തിച്ചത്. നേരത്തേ മൂന്ന് ഘട്ടങ്ങളിലായി 1650 ഒാളം കുടുംബങ്ങളിൽ ഭക്ഷണക്കിറ്റുകൾ എത്തിച്ചിരുന്നു. ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്​മാൻ, സെക്രട്ടറി എ. നാസർ, ബൈത്തുസകാത്ത് പ്രസിഡൻറ് അബ്​ദുൽ ഖാദർ, ജനസേവന വിഭാഗം കോഓഡിനേറ്റർ അഷ്റഫ് കാവേരി, നസീർ ഹമീദ്, അൻസാദ്,വൈ. ഇർഷാദ്, കെ.ജെ. സലീം, എ. മഹ്മൂദ്, ഇളയകുഞ്ഞ്, സുധീർ, അമൻ, സുന്ദുസ്, ബാസിത്ത്, ഹിലാൽ തുടങ്ങിയവർ നേതൃത്വം നൽകി ചിത്രം എ.കെ2: apl AK 2 ജമാഅത്തെ ഇസ്​ലാമിയുടെ നേതൃത്വത്തിൽ കായംകുളത്ത് വിതരണം ചെയ്യാനായി ഭക്ഷ്യധാന്യ കിറ്റുകൾ തയാറാക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.