കോൺവെൻറിലെ ഒൻപത് പേർക്ക്​ കൂടി കോവിഡ്​

കോൺവൻെറിലെ ഒൻപത് പേർക്ക്​ കൂടി കോവിഡ്​ ആലുവ: ബുധനാഴ്ച കീഴ്മാട്​ കോൺവൻെറിലെ ഒൻപത് പേർക്ക് ​കൂടി കോവിഡ്​ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 18 കന്യാസ്ത്രീകളിൽ രോഗം കണ്ടെത്തിയിരുന്നു. കീഴ്മാട് ക്ലസ്​റ്ററിൽ ആറുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആലുവ ക്ലസ്​റ്ററിൽനിന്നും 13 പേർക്കും. ആലുവയിലുള്ള ബാങ്ക് ജീവനക്കാരിയായ 26 വയസ്സുള്ള കീഴ്മാട് സ്വദേശിനിക്ക് രോഗം കണ്ടെത്തി. 52 വയസ്സുള്ള ആലുവ സ്വദേശിനിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു. തൃക്കാക്കര സ്വദേശിയായ വൈദികന് (51) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.