കിരൺ മാർഷലി​െൻറ ബന്ധം അന്വേഷിക്കണം -കോൺഗ്രസ്

കിരൺ മാർഷലി​ൻെറ ബന്ധം അന്വേഷിക്കണം -കോൺഗ്രസ് തുറവൂർ: മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധമാണുള്ളതെന്ന് പറയുന്ന കിരൺ മാർഷലിന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായുള്ള ബന്ധം എൻ.ഐ.എയും കസ്​റ്റംസും അ​േന്വഷിക്കണമെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ദിലീപ് കണ്ണാടൻ ആവശ്യപ്പെട്ടു. രണ്ടു കാറിൽ ആരെല്ലാമോ കിരണി​ൻെറ വീട്ടിൽ വന്നിരുന്നുവെന്നും അതേദിവസം ജില്ല പൊലീസ് മേധാവിയും വൈകീട്ടോടെ എറണാകുളത്തെ ഒരു പൊലീസ് ഓഫിസറും അവി​െട വന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നത്​ ദുരൂഹത വർധിപ്പിക്കുന്നു. കിരണി​ൻെറ വീട്ടിൽ പോയത്​ ജില്ല പൊലീസ് മേധാവിയും സമ്മതിച്ചിട്ടുണ്ട്​. ഇതെല്ലാം സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.