നാശനഷ്​ടം സംഭവിച്ചവർക്ക് സഹായം എത്തിക്കും -മന്ത്രി ജി. സുധാകരൻ

അമ്പലപ്പുഴ: മണ്ഡലത്തിലെ തീരപ്രദേശത്ത് കടൽക്ഷോഭത്തിൽ നാശനഷ്​ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. കടൽക്ഷോഭം ഉണ്ടായ ദിവസംതന്നെ തഹസിൽദാർ സ്ഥലം സന്ദർശിക്കുകയും കേടുപാടുകൾ സംഭവിച്ച വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് പഞ്ചായത്ത് എൻജിനീയർമാരെക്കൊണ്ട് എസ്​റ്റിമേറ്റ് എടുത്ത് സഹായം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിനാവശ്യമായ സഹായം വില്ലേജ് ഉദ്യോഗസ്ഥർ നൽകണം. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി നേതാക്കളായ സി. ഷാംജി, സുദർശനൻ, മായാദേവി, മന്ത്രിയുടെ ഓഫിസ്​ സെക്രട്ടറി പി. അരുൺകുമാർ എന്നിവർ പുറക്കാട് തീരപ്രദേശം സന്ദർശിച്ച്​ മണ്ണ് കയറി ഉപയോഗിക്കാനാവാത്ത ശൗചാലയങ്ങൾ ഉപയോഗയോഗ്യമാക്കാൻ പണം എം.എൽ.എ ഫണ്ടിൽനിന്ന്​ നൽകാൻ നിർദേശം നൽകി. തീരദേശത്തി​ൻെറ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം കണ്ടെത്തുന്ന ആളുകൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും മന്ത്രി അറിയിച്ചു. അടിയന്തര സ്വഭാവത്തോടുകൂടി കല്ല് ഇട്ട് വീടുകൾ സംരക്ഷിക്കാനുള്ള എസ്​റ്റിമേറ്റുകൾ ഇറിഗേഷൻ വകുപ്പിനെക്കൊണ്ട് തയാറാക്കി സർക്കാറിന് നൽകിയിട്ടുണ്ട്​. കിഫ്ബി വഴി അനുവദിച്ച 45 കോടിയുടെ പുലിമുട്ട് നിർമാണം ആരംഭിക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.