കടലാക്രമണ പ്രതിരോധ പ്രവർത്തനം നടക്കുന്നില്ല -ധീവരസഭ

ആലപ്പുഴ: കേരള തീരത്ത് കടലാക്രമണം രൂക്ഷമായിട്ട​ും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയോ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ. 2018-19ലെ ബജറ്റിൽ 300 കോടിയും 2019-20ൽ 227 കോടിയും വകയിരുത്തിയിട്ട് 10 ശതമാനം പോലും ചെലവഴിച്ചില്ല. കിഫ്​ബിയിൽനിന്നുള്ള 396 കോടി അടക്കം 408 കോടിക്ക് അംഗീകാരം കിട്ടിയെങ്കിലും ഒരു രൂപ പോലും ചെലവഴിച്ചില്ല. കടലാക്രമണത്തിൽ വീടും സ്ഥലവും നേരത്തേ നഷ്​ടപ്പെട്ട 159 കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിച്ചില്ല. ഈ സ്ഥിതി തുടർന്നാൽ കടലാക്രമണം മൂലം തീരദേശം പൂർണമായും ഇല്ലാതാകും. കരിമണൽ ഖനനം പൂർണമായും നിർത്തി പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്നും പുനരധിവാസ പ്രവർത്തനം നടത്തണമെന്നും ധീവരസഭ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.