ചെമ്മീന്‍ കര്‍ഷകന് ദേശീയ പുരസ്‌കാരം

കൊച്ചി: സംസ്ഥാനത്തെ ഓരുജല ചെമ്മീന്‍-മത്സ്യ കൃഷിയിലൂടെ ശ്രദ്ധേയനായ ടി. പുരുഷോത്തമന് ദേശീയ അംഗീകാരം. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലി​ൻെറ (ഐ.സി.എ.ആര്‍) ജഗ്ജീവന്‍ കര്‍ഷക പുരസ്‌കാരമാണ് കണ്ണൂര്‍ സ്വദേശി പുരുഷോത്തമന് ലഭിച്ചത്. കാര്‍ഷികരംഗത്ത് നൂതനരീതികള്‍ നടപ്പാക്കി മികവ് തെളിയിക്കുന്നവർക്കാണ്​ 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണസ്ഥാപനത്തി​ൻെറ (സിബ) സാങ്കേതികസഹായമാണ് പുരുഷോത്തമന്‍ കൃഷികളില്‍ പരീക്ഷിച്ചത്. അഞ്ച് വര്‍ഷത്തിനിടെ നാലാം തവണയാണ് സിബയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ കര്‍ഷകര്‍ക്ക് ഐ.സി.എ.ആറി​ൻെറ കര്‍ഷക പുരസ്‌കാരം ലഭിക്കുന്നത്. തദ്ദേശീയ ചെമ്മീന്‍ കൃഷിക്ക് ഊന്നല്‍ നല്‍കി 27 വര്‍ഷമായി കാരച്ചെമ്മീന്‍, പൂമീന്‍, കരിമീന്‍, കല്ലുമ്മക്കായ, കാളാഞ്ചി എന്നിവയും കുളങ്ങള്‍ക്ക് സമീപം പച്ചക്കറിയുമുള്‍പ്പെടുന്ന സംയോജിത കൃഷിയാണ് പുരുഷോത്തമ​േൻറത്. സ്വയം പരീക്ഷിച്ച് സാമ്പത്തികമായി വിജയിച്ച കൃഷിരീതി, പുതിയ മത്സ്യകര്‍ഷക സംരംഭകര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ വ്യാപൃതനാണ് ഈ കര്‍ഷകന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.