മെഡിക്കൽ കോളജിലെ കരാർ, ദിവസ വേതന ജീവനക്കാർ സമരം ശക്തമാക്കുന്നു

കൊച്ചി: സര്‍ക്കാര്‍ സര്‍വിസില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ കരാര്‍/ദിവസ വേതന ജീവനക്കാര്‍ സമരം ശക്തമാക്കുന്നു. ഈ മാസം 31നുശേഷം കോളജ് ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ റിലേ സത്യഗ്രഹം നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂനിയന്‍ നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന് കാണിച്ച് ജൂണിൽ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. നേര​േത്ത കേപ്പി​ൻെറ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കൊച്ചി സഹകരണ മെഡിക്കല്‍ കോളജാണ് 2013ല്‍ യു.ഡി.എഫ് സര്‍ക്കാറി​ൻെറ കാലത്ത് നിലവിലുള്ള ആസ്തിബാധ്യതയോടെ സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാര്‍ ഏ​െറ്റടുത്തിട്ട് ആറുവര്‍ഷവും കരാര്‍ ജീവനക്കാര്‍ക്കാരെ ഇൻറഗ്രേറ്റ് ചെയ്യുന്നതിന്​ തസ്തിക സൃഷ്​​ടിച്ചിട്ട് നാലുവര്‍ഷവും കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്ന് സംയുക്ത സമരസമിതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ തസ്തിക സൃഷ്​ടിക്കുന്ന സമയത്ത് ഉണ്ടായിരുന്ന 315 ജീവനക്കാരില്‍ 275പേര്‍ മാത്രമാണ് നിലവില്‍ ജോലിയില്‍ തുടരുന്നത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ കോളജിൻെറ പ്രാരംഭകാലം മുതല്‍ ജോലി ചെയ്യുന്നവരാണെന്നും നേതാക്കള്‍ അറിയിച്ചു. സി.ഐ.ടി.യു നേതാവും മുന്‍ എം.എല്‍.എയുമായ എ.എം. യൂസുഫ്, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹീംകുട്ടി, എസ്.ടി.യു ജില്ല ട്രഷറര്‍ പി.കെ. ഇബ്രാഹീം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.