ഷൈജു ദാമോദരന്‍ ന്യൂ ഏജ് ഐക്കണ്‍ ഓണ്‍ലൈന്‍ സൂപ്പർ സ്​റ്റാർ

കൊച്ചി: കമ​േൻററ്റർ ഷൈജു ദാമോദരനെ ന്യൂ ഏജ് ഐക്കൺ ഓൺലൈൻ സൂപ്പർ സ്​റ്റാറായി തെരഞ്ഞെടുത്തു. നാലേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പങ്കാളികളായ വോട്ടിങ്ങിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്​. ഓണ്‍ലൈനില്‍ ലൈവ് ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. മെറ്റ്ബീറ്റ് വെതര്‍, സിംപിള്‍ ടിപ്‌സ് മലയാളം, ലെറ്റ് ഗോ ഫോര്‍ എ ക്യാമ്പ്​, അമ്മച്ചീസ് അടുക്കള എന്നിവരാണ് അവസാന റൗണ്ടിലെത്തിയ മറ്റ് ഓണ്‍ലൈന്‍ താരങ്ങള്‍. റേറ്റിങ്, ലിസ്​റ്റിങ്, പോര്‍ട്ട്​ഫോളിയോ മാനേജ്‌മൻെറ്​ ലക്ഷ്യങ്ങളോടെ രൂപം കൊടുത്ത ന്യൂ ഏജ് ഐക്കണിലെ ആറാമത്തെ സീരീസാണ് പൂര്‍ത്തിയായത്. newageicon.in എന്ന പ്ലാറ്റ്ഫോമിലാണ് സീരീസ് സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.